ആലപ്പുഴ കാവാലത്ത് നിയമവിദ്യാര്‍ത്ഥിനി ആത്മഹത്യ സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍. കാവാലം പത്തില്‍ച്ചിറ വീട്ടില്‍ അനന്തുവിനെയാണ് കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കാവാലം പഞ്ചായത്ത് രണ്ടരപ്പറയില്‍ ആതിര തിലകിന്റെ മരണത്തെ തുടര്‍ന്നാണ് അനന്തു പിടിയിലായത്.സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറിയുമാണ് അനന്തു. 2021ല്‍ അനന്തുവിന്റെയും ആതിരയുടെയും വിവാഹ നിശ്ചയം നടന്നിരുന്നു. ജനുവരി 5ന് ആയിരുന്നു ആതിരയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ ദിവസം ഇരുവരും തമ്മില്‍ വഴക്ക് നടന്നിരുന്നു.
© Copyright 2024. All Rights Reserved