ഫലസ്തീനിലെ കുട്ടികൾക്കും സ്ത്രീകൾക്കും നേരെ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിയിലും മനുഷ്യത്വരഹിതമായ അക്രമങ്ങളിലും പൊട്ടിത്തെറിച്ച് ബ്രസീൽ പ്രസിഡൻറ് ലുല ഡാ സിൽവ. തൻറെ ജീവിതത്തിൽ നിരപരാധികൾക്കുനേരെ ഇത്രയും മനുഷ്യത്വരഹിതമായ അതിക്രമം കണ്ടിട്ടില്ലെന്ന് അവർ പറഞ്ഞു.
ഗസ്സയിൽനിന്ന് നാട്ടിൽ മടങ്ങിയെത്തിയ ബ്രസീൽ പൗരന്മാരെ അദ്ദേഹം വിമാനത്താവളത്തിൽ സ്വീകരിച്ചു. ‘78 വയസ്സിനിടെ ഞാൻ ഒരുപാട് ക്രൂരതയും അക്രമവും കണ്ടിട്ടുണ്ട്. പക്ഷേ, നിരപരാധികൾക്കുനേരെ ഇത്രയും മനുഷ്യത്വരഹിതമായ അക്രമം കണ്ടിട്ടില്ല. ഹമാസ് നടത്തിയ അക്രമത്തിന് മറുപടിയായി നിരപരാധികളായ കുട്ടികൾക്കും സ്ത്രീകൾക്കും എതിരെ ഇസ്രായേൽ നടത്തുന്ന അതിക്രമം ക്രൂരമാണ്’ -സിൽവ സമൂഹമാധ്യമങ്ങളിൽ കുറിച്ചു
© Copyright 2023. All Rights Reserved