താര സംഘടനയായ അമ്മയുടെ ഭാരവാഹി ജയൻ ചേർത്തല നടത്തിയ വാർത്ത സമ്മേളനത്തിനെതിരെ നിർമാതാക്കളുടെ സംഘടന രംഗത്ത്. നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കിൽ ജയൻ ചേർത്തലക്കെതിരെ മാനനഷ്ടപരാതിയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അറിയിക്കുന്നത്. നേരത്തെ സിനിമ രംഗത്തെ തർക്കത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെയും അതിൻറെ ഭാരവാഹി നിർമ്മാതവ് സുരേഷ് കുമാറിനെതിരെ ജയൻ ചേർത്തല പ്രതികരിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി 14ന് നടത്തിയ വാർത്ത സമ്മേളനത്തിലാണ് ജയൻ ചേർത്തല നിർമ്മാതാക്കളുടെ സംഘടനയ്ക്കെതിരെ രംഗത്ത് എത്തിയത്.
-------------------aud--------------------------------
നിർമ്മാതാക്കളുടെ സംഘടനയെ പല കാലത്ത് സഹായിച്ച അമ്മയിലെ അംഗങ്ങൾക്കെതിരെ നിർമ്മാതാക്കൾ അമിത പ്രതിഫലം എന്ന് പറഞ്ഞ് വരുന്നത് ശരിയല്ലെന്നാണ് ജയൻ ചേർത്തല പറഞ്ഞത്. എന്നാൽ അമ്മയും നിർമ്മാതാക്കളും നടത്തിയ ഷോ വ്യക്തമായ കരാറിൻറെ അടിസ്ഥാനത്തിലാണെന്നും. അതിലെ വരുമാനം പങ്കിടാൻ കരാർ ഉണ്ടായിരുന്നെന്നും, ഇത് അമ്മയുടെ സഹായം അല്ലായിരുന്നുവെന്നുമാണ് നിർമ്മാതാക്കളുടെ സംഘടന വക്കീൽ നോട്ടീസിൽ പറയുന്നത്. ഇത്തരം ഒരു ഷോയ്ക്ക് മോഹൻലാൽ സ്വന്തം കാശ് മുടക്കി ടിക്കറ്റ് എടുത്ത് ഗൾഫിലേക്ക് വന്നുവെന്ന ജയൻ ചേർത്തലയുടെ പ്രസ്താവനയും തെറ്റാണ് എന്നാണ് നിർമ്മാതാക്കൾ പറയുന്നത്
© Copyright 2024. All Rights Reserved