സൽമാൻ റുഷ്ദിയുടെ സാത്താന്റെ വചനങ്ങൾ എന്ന നോവലിന് രാജ്യത്ത് ഇറക്കുമതി വിലക്ക് ഏർപ്പെടുത്തിയതു ചോദ്യം ചെയ്തുള്ള ഹർജികളിൽ ഡൽഹി ഹൈക്കോടതി നടപടികൾ അവസാനിപ്പിച്ചു. ഇത്തരമൊരു വിലക്ക് ഏർപ്പെടുത്തിയ വിജ്ഞാപനം ഹാജരാക്കാൻ അധികൃതർക്കായില്ലെന്നും അതുകൊണ്ടുതന്നെ ഇങ്ങനെയൊരു വിലക്ക് നിലവിലില്ലെന്നു വേണം അനുമാനിക്കാനെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി.
-------------------aud--------------------------------
1988ലാണ് അന്നത്തെ രാജീവ് ഗാന്ധി സർക്കാർ റുഷ്ദിയുടെ നോവലിന് രാജ്യത്ത് വിലക്ക് ഏർപ്പെടുത്തിയത്. ഇതു ചോദ്യം ചെയ്ത് 2019ൽ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തീർപ്പാക്കിയത്. വിജ്ഞാപനം ഹാജരാക്കാൻ അധികൃതർക്കാവാത്ത സാഹചര്യത്തിൽ പുസ്തകവുമായി ബന്ധപ്പെട്ട് നിയമപരമായ ഏതു നടപടിയും ഹർജിക്കാരനു സ്വീകരിക്കാവുന്നതാണെന്ന് ജസ്റ്റിസ് രേഖാ പാട്ടീൽ വ്യക്തമാക്കി. 1988 ഒക്ടോബർ അഞ്ചിനു കേന്ദ്ര കസ്റ്റംസ് ബോർഡ് ഇറക്കി ഉത്തരവു നിലവിലുള്ളതു കൊണ്ട് തനിക്ക് പുസ്തകം ഇറക്കുമതി ചെയ്യാൻ കഴിയുന്നില്ലെന്നു ചൂണ്ടിക്കാട്ടി സന്ദീപൻ ഖാൻ എന്നയാളാണ് ഹൈക്കോടതിയെ സമീപിച്ചത്.
© Copyright 2024. All Rights Reserved