നടൻ നിവിൻ പോളിക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടെ പേരും ചിത്രവും പുറത്തുവിട്ടതിന് യൂട്യൂബർമാർക്കെതിരെ കേസ് എടുത്ത് പൊലീസ്. 12 യൂട്യൂബർമാർക്കെതിരെ എറണാകുളം ഊന്നുകൽ പൊലീസാണ് കേസെടുത്തത്.
-------------------aud-----------------------------
പീഡനക്കേസിൽ പരാതിക്കാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിക്കുന്നതും വെളിപ്പെടുത്തുന്നതും നിയമവിരുദ്ധമാണ്. യൂട്യൂബർമാർ നിയമം ലംഘിച്ചതായി കണ്ടെത്തിയതിന് പിന്നാലെയാണ് പൊലീസ് നടപടി. നേര്യമംഗലം സ്വദേശിയായ യുവതിയാണ് നിവിനെതിരെ പരാതിയുമായി രംഗത്തുവന്നത്. സിനിമയിൽ അഭിനയിക്കാമെന്ന് വാഗ്ദാനം ചെയ്ത് നിവിൻപോളിയും സംഘവും പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. ഇതിൽ നിവിനടക്കം ആറ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്ത്.
നടനെതിരെ പീഡന പരാതി ഉയർന്നതോടെ യുവതിക്കെതിരെയും നിവിനെ അനുകൂലിച്ചു പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. നടനെതിരെ യുവതി ഉന്നയിക്കുന്നത് വ്യാജ പരാതിയാണെന്ന് ആരോപിച്ചായിരുന്നു പ്രചാരണം. ഇത് ചൂണ്ടിക്കാട്ടിയാണ് യുവതി പൊലീസിനെ സമീപിച്ചതും കേസെടുത്തതും
© Copyright 2024. All Rights Reserved