ഇന്ത്യൻ ദേശീയ ടീം പരിശീലകനാക്കിയാൽ അത് വലിയ ബഹുമതിയായി കണക്കാക്കുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റർ ഗൗതം ഗംഭീർ. ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കുന്നത് ഏറെ ഇഷ്ടപ്പെടുന്നു. ദേശീയ ടീമിന്റെ കോച്ചായി നിയമിച്ചാൽ അതിനേക്കാൾ വലിയ ബഹുമതി തനിക്ക് കിട്ടാനില്ല. 140 കോടി ഇന്ത്യക്കാരെയും ലോകമെമ്പാടുമുള്ളവരെയും പ്രതിനിധീകരിക്കുന്നു. ഗൗതം ഗംഭീർ പറഞ്ഞു.
-------------------aud--------------------------------fcf308
അബുദാബിയിലെ മെഡോർ ഹോസ്പിറ്റലിൽ വിദ്യാർത്ഥികളുമായി സംവദിക്കുമ്പോഴാണ് ഗംഭീർ മനസ്സു തുറന്നത്. ഇന്ത്യൻ ടീമിന്റെ പരിശീലകൻ ആകുമോയെന്ന് നിരവധി പേരാണ് ചോദിക്കുന്നത്. എന്നാൽ ആ ചോദ്യത്തിന് ഇപ്പോൾ മറുപടി പറയാനില്ലെന്നും ഗൗതം ഗംഭീർ പറഞ്ഞു. കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ഇന്ത്യ ലോകകപ്പ് നേടിയതെന്നും ഗംഭീർ കൂട്ടിച്ചേർത്തു. 140 കോടി ഇന്ത്യക്കാരാണ് ഇന്ത്യ ലോകകപ്പ് നേടുന്നതിനായി പ്രാർത്ഥിക്കുന്നത്. കളിക്കാർ അവരെ പ്രതിനിധീകരിക്കുന്നു. നിർഭയനായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എല്ലാവരുടെയും പ്രാർത്ഥന കൂടെയുള്ളപ്പോൾ ഇന്ത്യ ലോകകപ്പ് നേടുമെന്നും ഗംഭീർ പറഞ്ഞു. 'സുരക്ഷിതമായ ഡ്രസ്സിംഗ് റൂം എന്നത് സന്തോഷകരമായ ഡ്രസ്സിംഗ് റൂം ആണ്. സന്തോഷകരമായ ഡ്രസ്സിംഗ് റൂം വിജയിക്കുന്ന ഡ്രസ്സിംഗ് റൂമിൽ അവസാനിക്കുന്നു. കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിൽ ഞാൻ ചെയ്ത ഒരേയൊരു കാര്യം ഈ മന്ത്രം പിന്തുടരുക മാത്രമാണ്. ദൈവത്തിന്റെ കൃപയാൽ അത് വിജയകരമായി'. കൊൽക്കത്തയുടെ ഐപിഎൽ വിജയത്തിൽ ഗൗതം ഗംഭീർ അഭിപ്രായപ്പെട്ടു.
© Copyright 2024. All Rights Reserved