മാഞ്ഞുമ്മൽ ബോയ്‌സിന് പിന്നാലെ ആർഡിഎക്‌സ് സിനിമയ്‌ക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി. വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്നാരോപിച്ച് തൃപ്പൂണിത്തുറ സ്വദേശി അഞ്ജന എബ്രഹാം പരാതി നൽകി. നിർമാതാക്കളായ സോഫിയ പോൾ, ജയിംസ് പോൾ എന്നിവർക്കെതിരെയാണ് പരാതി. സിനിമയ്ക്കായി ആറ് കോടി രൂപ നൽകിയെന്നും മുപ്പത് ശതമാനം ലാഭവിഹിതമായിരുന്നു വാഗ്ദാനം എന്നും പരാതിയിൽ പറയുന്നു.
-------------------aud--------------------------------
തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസിലാണ് അഞ്ജന പരാതി നൽകിയത്. സിനിമാ നിർമാണത്തിന് മുൻപായി നിർമാതാക്കൾ തന്നെ വന്ന് കണ്ടിരുന്നതായും 13 കോടി രൂപയാണ് സിനിമയുടെ ബജറ്റ് എന്ന് പറയുകയും ചെയ്തു. സിനിമയുടെ നിർമാണത്തിനായി ആറ് കോടി നൽകാൻ ആവശ്യപ്പെടുകയും ബാക്കി 7 കോടി സോഫിയ പോൾ, ജയിംസ് പോൾ എന്നിവർ എടുക്കുമെന്നും പറയുകയും ചെയ്തു. 70: 30 അനുപാതത്തിൽ ആയിരിക്കും ലാഭവിഹിതമെന്ന് അറിയിക്കുകയും ചെയ്തു.
ചിത്രത്തിന്റെ നിർമാണം പൂർത്തിയായതിന് പിന്നാലെ ചെലവ് 23 കോടിയലധികമായെന്ന് നിർമാതാക്കൾ അറിയിച്ചതെന്ന് അഞ്ജനയുടെ പരാതിയിൽ പറയുന്നു. ഇൻവെസ്റ്റ്‌മെന്റ് തുകയായ ആറ് കോടി പലതവണ ആവശ്യപ്പെട്ടപ്പോഴാണ് തിരിച്ചുനൽകിയത്. നിരന്തരമായി ലാഭവിഹിതം ആവശ്യപ്പെട്ടപ്പോൾ മൂന്ന് കോടി തരാമെന്ന് പറയുകയും ചെയ്തു. അതിന് പിന്നാലെ സിനിമയുടെ ചെലവ് വരവ് ഓഡിറ്റ് റിപ്പോർട്ട് ആവശ്യപ്പെട്ടെങ്കിലും അത് നൽകാനാവില്ലെന്ന് നിർമാതാക്കൾ പറഞ്ഞു. അതിന് കാരണമായി അഞ്ജന തേഡ് പാർട്ടിയാണെന്നും അത്തരമൊരാൾക്ക് സാമ്പത്തിക കണക്കുകൾ നൽകേണ്ടതില്ലെന്നുമാണ് നിർമാതാക്കൾ പറഞ്ഞത്. തുടർന്ന് അഞ്ജന പരാതി നൽകുകയായിരുന്നു. വ്യാജരേഖകൾ ഉണ്ടാക്കി നിർമാണ ചെലവ് ഇരട്ടിയിലേറെയായി പെരുപ്പിച്ച് കാണിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
© Copyright 2024. All Rights Reserved