ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പേരിൽ സിപിഐ എമ്മിനെതിരെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾക്കു മറുപടിയുമായി ഡോ. ടി എം തോമസ് ഐസക്.
-------------------aud-----------------------------
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എഐ സാങ്കേതികവിദ്യ സംബന്ധിച്ച സിപിഐ എമ്മിന്റെ നിലപാടിൽ സംശയം തീരാതെ അതും പിടിച്ച് നടക്കുകയാണ് ചില മലയാള മാധ്യമങ്ങൾ. സത്യത്തിൽ നിർമിതബുദ്ധിയെ സംബന്ധിച്ച നിലപാട് അല്ല, മാധ്യമങ്ങളുടെ മാർക്സിസ്റ്റ് വിരുദ്ധ നിർബന്ധ ബുദ്ധിയാണ് പ്രശ്നമെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. സാങ്കേതികവിദ്യയെ അല്ല, അതുപയോഗിച്ച് മുതലാളിത്തം ശക്തമാക്കുന്ന ചൂഷണ സമ്പ്രദായങ്ങളെയാണ് എതിർക്കേണ്ടതെന്നും സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി മുതലാളിത്തം സൃഷ്ടിക്കുന്ന തൊഴിലില്ലായ്മയെയും പട്ടിണിയേയും ദുരിതങ്ങളെയും എതിർക്കാനുള്ള ജാഗ്രതയാണ് ഞങ്ങൾ പുലർത്തുന്നത്. അത് തുടരുകതന്നെ ചെയ്യുമെന്നും അദ്ദേഹം കുറിച്ചു.
© Copyright 2024. All Rights Reserved