ബ്രിട്ടീഷ് തൊഴിലാളികളുടെ നൈപുണി വർദ്ധിപ്പിച്ച് കുടിയേറ്റം കുറച്ചു കൊണ്ടുവരുന്നതിനുള്ള കീർ സ്റ്റാർമറുടെ പദ്ധതി ഫലം കാണുമെന്ന് ഉറപ്പില്ലെന്ന് സർക്കാർ ഉപദേഷ്ടാക്കാൾ മുന്നറിയിപ്പ് നൽകുന്നു. ബ്രിട്ടനിലേക്ക് കുടിയേറ്റക്കാർ വരുന്നത് തടയുന്നതിനുള്ള ഒറ്റമൂലി എന്ന നിലയിലുള്ള ഈ പദ്ധതിക്കെതിരെയുള്ള മുന്നറിയിപ്പ് വന്നിരിക്കുന്നത്, മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റി ഇന്നലെ പുറപ്പെടുവിച്ച വാർഷിക റിപ്പോർട്ടിലാണ്.
-------------------aud--------------------------------
യുകെയിൽ ദീർഘകാല താമസത്തിനെത്തുന്നവരും യുകെ വിട്ട് പോകുന്നവരും തമ്മിലുള്ള വ്യത്യാസമായ നെറ്റ് മൈഗ്രേഷൻ, 2023 ജൂണിൽ അവസാനിക്കുന്ന 12 മാസക്കാലയളവിൽ 9,06,000 ആയിരുന്നു.
നേരത്തെ കണക്കാക്കിയിരുന്നതിലും 1,66,000 കൂടുതലാണിത് എന്ന് കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോർട്ടിൽ പറയുന്നു. അതേസമയം, 2024 ജൂണിൽ അവസനിക്കുന്ന ഒരു വർഷക്കാലയളവിൽ നെറ്റ് മൈഗ്രേഷൻ കുറഞ്ഞ് 7,28,000 ൽ എത്തിയതായും കണക്കുകൾ വ്യക്തമാക്കുന്നു. 20 ശതമാനത്തിന്റെ കുറവാണ് ഈ കാലയളവിൽ ഉണ്ടായത്. മുൻ സർക്കാരിന്റെ തുറന്ന അതിർത്തി എന്ന സമീപനമാണ് പ്രശ്നങ്ങൾക്ക് കാരനമെന്ന് ഈ റിപ്പോർട്ട് വന്നതിനു പിന്നാലെ സർ കീർ സ്റ്റാർമർ പ്രതികരിച്ചിരുന്നു.
© Copyright 2024. All Rights Reserved