യുകെയിൽ വീടുകളുടെ ക്ഷാമം വാടകക്കാരെയും വാങ്ങലുകാരെയും പ്രതിസന്ധിയിലാക്കുകയാണ്. കൂടുതൽ വീടുകൾ നിർമിക്കുകയാണ് ഇതിനുള്ള പോംവഴി. ആവശ്യത്തിന് വീടുകളില്ലാത്തത് ആണ് നിരക്ക് ഉയരാൻ കാരണം. ഇതിന് പരിഹാരമായാണ് ലേബർ ഗവൺമെന്റ് 1.5 മില്ല്യൺ പുതിയ ഭവനങ്ങൾ നിർമ്മിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
-------------------aud--------------------------------
എന്നാൽ സ്വപ്‌നതുല്യമായ ഈ പദ്ധതിയുടെ ഗുണം നാട്ടുകാർക്ക് കൈമോശം വരുമെന്നാണ് മുന്നറിയിപ്പ് വരുന്നത്. വർദ്ധിച്ച തോതിലുള്ള കുടിയേറ്റമാണ് ഇതിന്റെ ഗുണം കവരുകയെന്നാണ് ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ മൈഗ്രേഷൻ ഒബ്‌സർവേറ്ററി പ്രവചിക്കുന്നത്. അഞ്ച് വർഷത്തിനകം പുതിയ ഭവനങ്ങൾ റെക്കോർഡ് വേഗത്തിൽ നിർമ്മിച്ചെടുക്കുമെന്ന് കീർ സ്റ്റാർമറും, ആഞ്ചെല റെയ്‌നറും പ്രഖ്യാപിച്ചിട്ടുണ്ട്.
© Copyright 2024. All Rights Reserved