മോഹൻലാൽ നായകനായി പുറത്തിറങ്ങാനിരിക്കുന്ന ‘നേര്’ എന്ന സിനിമയുടെ റിലീസ് തടയണമെന്ന ഹർജിയിൽ എതിർ കക്ഷികൾക്ക് നോട്ടീസയച്ച് ഹൈക്കോടതി. മോഹൻലാൽ അടക്കമുള്ളവർക്കാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. കേസ് നാളെ വീണ്ടും കേൾക്കും.
തിരക്കഥാകൃത്ത് ദീപു കെ ഉണ്ണിയാണ് ഹർജി നൽകിയത്. സിനിമയുടെ സഹ തിരക്കഥാകൃത്ത് ശാന്തി മായാദേവി തന്റെ കഥ മോഷ്ടിച്ചു എന്നാണ് ഹർജിയിൽ ആരോപിക്കുന്നത്.
12ത് മാനു ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയാണ് നേര്. മോഹൻലാലിനൊപ്പം അനശ്വര രാജൻ, ശാന്തി മായാദേവി, ജഗദീഷ്, സിദ്ധിക്ക് തുടങ്ങിയ താരങ്ങൾ സിനിമയിൽ സുപ്രധാന വേഷണങ്ങളിലെത്തുന്നു. കോർട്ട് റൂം ഡ്രാമയായി എത്തുന്ന ചിത്രത്തിൻ്റെ ട്രെയിലറിൽ മോഹൻലാലിൻ്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാളെയാണ് സിനിമയുടെ റിലീസ്.
© Copyright 2023. All Rights Reserved