നോൺസ്റ്റോപ്പ് പറക്കൽ'; ഏപ്രിൽ മുതൽ എയർ ഇന്ത്യക്ക് ഏഴ് പുതിയ റൂട്ടുകൾ, യുഎസിലേക്കും യൂറോപ്പിലേക്കും പുതിയ സർവീസ്

08/01/24

സൂറിക് ഏപ്രിൽ മുതൽ സൂറിക്കിലേക്കും റോമിലേക്കും എയർ
ഇന്ത്യ ഫ്ളൈറ്റ് ഓപ്പറേറ്റ് ചെയ്‌തു തുടങ്ങുമെന്ന് പ്രമുഖ ഏവിയേഷൻ പോർട്ടലായ സിംപിൾ ഫ്ളയിങ് റിപ്പോർട്ട് ചെയ്യുന്നു. സമ്മർ ഷെഡ്യുളിൽ ഈ രണ്ട് സർവീസുകൾക്ക് പുറമെ, ലോസ് എൻജൽസ്, ഡാലസ്, സിയാറ്റിൽ, കോലാലംപുർ, ജകാർത്ത എന്നീ നഗരങ്ങളും എയർ ഇന്ത്യയുടെ ഡെസ്‌റ്റിനേഷൻ ലിസ്റ്റിൽ ഉൾപ്പെടും.
=========aud==============

എയർ ഇന്ത്യ ഓർഡർ നൽകിയിട്ടുള്ള ബോയിങ് 777- 300 ER, എയർബസ്സിന്റെ A 350 എയർക്രാഫ്റ്റുകൾ ഈ മാസത്തോടെ എത്തുന്ന മുറയ്ക്ക്, പുതിയ സമ്മർ ഷെഡ്യൂൾ റൂട്ടുകളുടെ പ്രഖ്യാപനമുണ്ടാവും. ഇതിൽ ഭൂരിഭാഗവും ഡെൽഹി ബേസ് ചെയ്താവും സർവീസ് നടത്തുക. മറ്റ് ഇന്ത്യൻ നഗരങ്ങളിലേക്ക് ലെ ഓവർ അധികം ഇല്ലാതെ ഇവിടെ നിന്നാവും കണക്ഷൻ. എയർ ഇന്ത്യയുടെ മെയിൻ ഹബ്ബ് ഡൽഹി ആണെന്നതിനു പുറമെ, മാർക്കറ്റ് സർവേകൾ പ്രകാരം ഇന്ത്യയിലേക്കുള്ള ഗേറ്റ്‌വേ ആവുന്നതിൽ ഡൽഹിക്കാണ് ഏറ്റവും പ്രിയം. നേരത്തെ സർവീസ് നടത്തി പിൻവാങ്ങിയ റൂട്ടുകളിലേക്കാണ് എയർ ഇന്ത്യ വീണ്ടും എത്തുന്നത്. റോമിലേക്ക് 2021 വരെയും, സൂറിക്കിലേക്ക് 2004 വരെയും എയർ ഇന്ത്യ സർവീസ് നടത്തിയിരുന്നു. എയർ ഇന്ത്യ ടാറ്റ ഏറ്റെടുത്തതോടെ നടക്കുന്ന നെറ്റവർക്ക് വിപുലീകരണങ്ങളുടെ ഭാഗമാണ് പുതിയ സർവീസുകൾ. ഇന്ത്യയിലേക്കുള്ള ഫ്ളൈറ്റ് നിരക്കുകളിൽ എയർ ഇന്ത്യയുടെ വരവോടെ കുറവുണ്ടാവുമെന്നാണ് പ്രതീക്ഷ.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu