നോർക്ക റൂട്ട്‌സിന്റെ പ്രവാസി തിരിച്ചറിയൽ കാർഡ്, എൻ.ആർ.കെ ഇൻഷുറൻസ് കാർഡ്, സ്റ്റുഡന്റ് ഐ.ഡി കാർഡ് എന്നിവയുടെ അപകടമരണ ഇൻഷുറൻസ് പരിരക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി.
-------------------aud----------------------------
നിലവിൽ നാലു ലക്ഷം രൂപയായിരുന്നു അപകട മരണ ഇൻഷുറൻസ് തുക. പ്രവാസി രക്ഷാ ഇൻഷുറൻസ് പോളിസിയുടെ അപകടമരണ ഇൻഷുറൻസ് പരിരക്ഷ തുക നിലവിലെ രണ്ടു ലക്ഷം രൂപയെന്നത് മൂന്നു ലക്ഷം രൂപയാക്കി വർധിപ്പിച്ചു. ഇനി മുതൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ മലയാളികൾക്കും പ്രവാസി രക്ഷ ഇൻഷുറൻസ് പദ്ധതിയിൽ അംഗത്വം ലഭിക്കുമെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരി അറിയിച്ചു. മെഡിക്കൽ കോഴ്‌സുകളിലേക്ക് എൻ.ആർ.ഐ സീറ്റിൽ പ്രവേശനത്തിന് അപേക്ഷിക്കുന്ന കുട്ടികൾക്ക് അവരുടെ സ്‌പോൺസറുടെ തിരിച്ചറിയൽ രേഖയായി നോർക്ക പ്രവാസി ഐഡി കാർഡ് സമർപ്പിക്കാമെന്നും അദ്ദേഹം അറിയിച്ചു.
© Copyright 2025. All Rights Reserved