സുരക്ഷാ നിയമങ്ങളിൽ മാറ്റങ്ങൾ വന്ന നോർത്തേൺ അയർലൻഡിൽ ഇനി മുതൽ എല്ലാ വാടക വീടുകളിലും സ്‌മോക്ക് അലാം നിർബന്ധമാക്കിയിരിക്കുകയാണ്. കുടുംബാംഗങ്ങൾ, പകൽ സമയങ്ങളിൽ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന മുറികളിൽ ഇത് നിർബന്ധമാക്കിയിരിക്കുന്നത്. അതുപോലെ എല്ലാ നിലകളിലും ഇത് നിർബന്ധമാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച മുതലാണ്, സ്വകാര്യ വാടക വീടുകൾ ഉൾപ്പടെ എല്ലായിടങ്ങളിലും ഇത് നിർബന്ധമാക്കിയത്.
-------------------aud--------------------------------
പുക, ചൂട്, കാർബൺ മോണോക്സൈഡ് എന്നിവയെ ആസ്പദമാക്കി മുന്നറിയിപ്പ് നൽകുന്ന അലാം സംവിധാനങ്ങളാണ് ഘടിപ്പിക്കേണ്ടത്.
ഇത്, ഇക്കഴിഞ്ഞ സെപ്റ്റംബറിൽ, പുതിയ വാടക വീടുകൾക്ക് ബാധകമാക്കിയിരുന്നു. ഇപ്പോൾ അത് എല്ലാ വാടക വീടുകളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. അടുക്കളകളിൽ ഹീറ്റ് അലാമുകളും മറ്റെല്ലാ മുറികളിലും, സർക്കുലേഷൻ ഏരിയകളിലും കാർബൺ മോണോക്സൈഡ് അലാമുകളും നിർബന്ധമാക്കിയിരിക്കുകയാണ്. അതിനു പുറമെ, പുതിയ നിയമപ്രകാരം, ഹീറ്റ് അലാമുകളും സ്‌മോക്ക് അലാമുകളും തമ്മിൽ ബന്ധിപ്പിക്കുകയും വേണം. നിലവിൽ സ്വകാര്യ മേഖലയിലുള്ള വാടക വീടുകൾക്ക് മാത്രമായിരിക്കും ഇത് ബാധകമാവുക. നോർത്തേൺ അയർലൻഡ് ഹൗസിംഗ് എക്സിക്യൊട്ടീവ് പ്രൊജക്റ്റുകൾക്ക് ഇത് ബാധകമാവുകയില്ല. എന്നാൽ, കഴിഞ്ഞ കുറേ വർഷങ്ങളായി തന്നെ തങ്ങളുടെ കെട്ടിടങ്ങളിൽ സ്‌മോക്ക് - ഹീറ്റ് അലാമുകൾ ഘടിപ്പിച്ചിട്ടുണ്ട് എന്ന് ഹൗസിംഗ് എക്സിക്യൂട്ടീവ് വക്താവ് പറയുന്നു.
© Copyright 2024. All Rights Reserved