വേതന വർദ്ധനവുമായി ബന്ധപ്പെട്ട തർക്കത്തിൽ നോർത്തേൺ അയർലൻഡിൽ ഒരു ലക്ഷത്തിലേറെ പൊതുമേഖല ജീവനക്കാർ പണിമുടക്കിന് . നഴ്‌സുമാരും അധ്യാപകരും ബസ് ജീവനക്കാരും ഉൾപ്പെടെ സമരത്തിന് ഇറങ്ങുമ്പോൾ സാധാരണക്കാരുടെ ജീവിതത്തെ ഇതു സാരമായി ബാധിക്കും.
16 യൂണിയനുകളാണ് സംയുക്തമായി സമരത്തിന് ഇറങ്ങുന്നത്. ബസ് ട്രെയിൻ ഗതാഗതം സ്തംഭിക്കുന്നതോടെ സ്‌കൂൾ പ്രവർത്തനം നിലക്കും. നഴ്‌സുമാരുടെ സമരം ആരോഗ്യ മേഖലയിലും പ്രതിസന്ധി സൃഷ്ടിക്കും.
ബെൽഫാസ്റ്റ്, ലണ്ടൻഡെറി, ഒമാഗ്, എന്നിസ്‌കില്ലെൻ തുടങ്ങി എല്ലാ നഗരങ്ങളിലും പട്ടണങ്ങളിലും സമരക്കാരുടെ റാലികളുണ്ടാകും. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് നിർദ്ദേശമുണ്ട്.
വേതന വർദ്ധനവുമായി ബന്ധപ്പെട്ടതർക്കങ്ങൾ മൂർച്ഛിച്ചതാണ് ഇപ്പോൾ സമരത്തിൽ കലാശിച്ചിരിക്കുന്നത്. നോർത്തേൺ അയർലൻഡിലെ പൊതുമേഖലാ ജീവനക്കാർക്ക്, സമാനമായ തസ്തികകളിൽ യു കെയിൽ മറ്റ് അംഗരാജ്യങ്ങളിൽ ജോലി ചെയ്യുന്നവരേക്കാൾ കുറവ് വേതമാണ് ലഭിക്കുന്നത്. ഇതിനോടൊപ്പം ജീവിത ചെലവ് വർദ്ധിച്ചതും കഴിഞ്ഞ രണ്ടു വർഷമായി തുടരുന്ന സമരത്തിന് കാരണങ്ങളായി.
ആരോഗ്യ മേഖലയെ ബാധിക്കുന്നതിനൊപ്പം എമർജൻസി സർവീസുകളെ പരോക്ഷമായും സമരം ബാധിക്കും.കീമോപതി ഉൾപ്പടെയുള്ള കാൻസർ ചികിത്സകൾ പോലും മാറ്റിവയ്ക്കും. എന്നാൽ എമർജൻസി കെയർ സൗകര്യം ലഭ്യമാകും. പൊതു ഗതാഗത സംവിധാനങ്ങളും സ്തംഭിക്കും.
© Copyright 2024. All Rights Reserved