നോർവീജിയൻ വാണിജ്യ കപ്പലിനുനേരെ യമനിലെ ഹൂതികളുടെ ആക്രമണം. ഇസ്രായേലിനായി അസംസ്കൃത എണ്ണ എത്തിക്കുന്നതിനാലാണ് റോക്കറ്റ് ആക്രമണം നടത്തിയതെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സരിയ പ്രസ്‌താവനയിൽ പറഞ്ഞു.
-------------------aud--------------------------------
ജൈവ ഇന്ധനങ്ങളിൽ ഉപയോഗിക്കാനുള്ള പാമോയിലുമായി ഇറ്റലിയിലേക്ക്
പോവുകയായിരുന്നെന്ന് കപ്പൽ ഉടമസ്ഥർ നോർവേയിലെ 'മോവിൻകെൽ കെമിക്കൽ ടാങ്കേഴ്‌സ്' പറഞ്ഞു. ഇസ്രായേലിലേക്കുള്ള എല്ലാ കപ്പലുകളെയും അത് ഏതു രാജ്യത്തിൽനിന്നുള്ളതാണെന്നത് പരിഗണിക്കാതെ ലക്ഷ്യമിടുമെന്ന് ഹൂതികളെ ഉദ്ധരിച്ച് റിപ്പോർട്ടുണ്ടായിരുന്നു. ഇസ്രായേലിന്റെ ഗസ്സ യുദ്ധത്തിനോടുള്ള പ്രതികരണമെന്നോണം മറ്റു രാജ്യങ്ങളിൽനിന്നുള്ള സൈനിക ഇടപെടൽ യുദ്ധത്തിന്റെ വ്യാപ്‌തി വർധിപ്പിച്ചേക്കുമെന്ന ആശങ്ക പടർത്തുന്നുണ്ട്.
© Copyright 2025. All Rights Reserved