16ാം ഓവറിന്റെ മൂന്നാം പന്തിലാണ് ആദ്യ പറക്കും ക്യാച്ച്. ദീപ്തി ശർമയുടെ പന്തിൽ ജോർജിയ പ്ലിമ്മറെയാണ് രാധ ഡൈവിങ് ക്യാച്ചിൽ മടക്കിയത്. അർധ സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്നു പ്ലിമ്മർ.
32ാം ഓവറിൽ മൂന്നാം പന്തിലായിരുന്നു രണ്ടാമത്തെ ഡൈവിങ് ക്യാച്ച്. അരങ്ങേറ്റ താരം പ്രിയ മിശ്രയുടെ പന്തിൽ ബ്രൂക് ഹാല്ലിഡെയെയാണ് താരം മടക്കിയത്. ഫീൽഡിൽ പറക്കും പ്രകടനങ്ങളുമായി കളം വാണ രാധ ബൗളിങിലും തിളങ്ങി. താരം 4 വിക്കറ്റുകൾ സ്വന്തമാക്കി.
മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് മുന്നിൽ 260 റൺസ് വിജയ ലക്ഷ്യമാണ് ന്യൂസിലൻഡ് വനിതകൾ വച്ചത്. ആദ്യം ബാറ്റ് ചെയ്ത അവർ 9 വിക്കറ്റ് നഷ്ടത്തിൽ 259 റൺസെടുത്തു. ഈ മത്സരവും ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.
© Copyright 2025. All Rights Reserved