പട്ടാള നിയമം ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദക്ഷിണ കൊറിയൻ മുൻ പ്രതിരോധമന്ത്രി കിം യോങ് ഹ്യുൻ ബുധനാഴ്ച തടങ്കൽ കേന്ദ്രത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അടിവസ്ത്രം ഉപയോഗിച്ചാണ് തടങ്കൽ കേന്ദ്രത്തിൽ കിം ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് നീതിന്യായ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
-------------------aud-------------------------------
നിലവിൽ ഗുരുതരാവസ്ഥയിലല്ലെന്നും നിരീക്ഷണത്തിലാണെന്നും സുരക്ഷിതനാണെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. പ്രസിഡൻറ് യൂൻ സുക് യോളിൻ്റെ സൈനിക നിയമ പ്രഖ്യാപനവുമായി ബന്ധപ്പെട്ട കലാപ ആരോപണങ്ങളിൽ കിമ്മിനെതിരെ അന്വേഷണം നടക്കുകയാണ്. തെളിവുകൾ നശിപ്പിക്കപ്പെടുമെന്ന ആശങ്കയ്‌ക്കിടയിലാണ് കിമ്മിൻ്റെ ഔദ്യോഗിക അറസ്റ്റ്.
© Copyright 2024. All Rights Reserved