ബഹിരാകാശത്തേക്ക് പ്രതിവർഷം 122 വിക്ഷേപങ്ങൾ നടത്താനൊരുങ്ങി ശതകോടീശ്വരൻ ഇലോൺ മസ്ക് നയിക്കുന്ന കമ്പനിയായ സ്പേസ്എക്സ്. കമ്പനിയുടെ സ്റ്റാർ ലിങ്ക് പദ്ധതിയിലൂടെ ഉപഗ്രഹാധിഷ്ഠിത സെൽഫോൺ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കാനാണ് സ്പേസ്എക്സ് ഇത്രയധികം ഉപഗ്രഹങ്ങൾ വിക്ഷേപിക്കുക. പ്രതിമാസം 12 ഉപഗ്രഹങ്ങൾ ഒരുമിച്ചോ മൂന്ന് ദിവസത്തിലൊരിക്കലായോ വിക്ഷേപങ്ങൾ നടത്താനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇന്നും സ്പേസ്എക്സ് ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ച് 23 സ്റ്റാർലിങ്ക് ഇന്റർനെറ്റ് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ചു. ശനിയാഴ്ച 21 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചതിന് പിന്നാലെയാണിത്. കഴിഞ്ഞ വർഷം സ്പേസ്എക്സ് 61 ദൗത്യങ്ങളാണ് നടത്തിയത്. ഈ മിഷനുകളിൽ 88 സ്പേസ്എക്സ് റോക്കറ്റുകൾ വിക്ഷേപിച്ചു. ഇവ കൂടാതെ കൂടാതെ ചൊവ്വയിലേക്ക് അയക്കാനുള്ള കമ്പനിയുടെ ഏറ്റവും വലിയ സ്റ്റാർഷിപ്പ് റോക്കറ്റിന്റെ പരീക്ഷണ പറക്കലും നടത്തിയിരുന്നു. താഴ്ന്ന ഭ്രമണപഥത്തിൽ
വിന്യസിക്കപ്പെടുന്ന ചെറു ഉപഗ്രഹങ്ങളുടെ ശൃംഖല ഉപയോഗിച്ച് അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കാനാണ് സ്പേസ് എക്സ് പദ്ധതിയിടുന്നത്. നിലവിൽ 4,900 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇതിലൂടെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം നൽകി സ്പേസ്എക്സ് കഴിഞ്ഞ വർഷം 1.4 ബില്യൺ ഡോളർ വരുമാനം നേടി.
© Copyright 2023. All Rights Reserved