രണ്ടക്കം പിന്നിട്ട പണപ്പെരുപ്പം കുറയ്ക്കാൻ കടുത്ത സാമ്പത്തിക അച്ചടക്ക നടപടികളിലൂടെയാണ് ബ്രിട്ടൻ കടന്നുപോകുന്നത്. മുൻ കാലങ്ങളിലെ കടമെടുപ്പും, കൊവിഡ് കാലത്തെ ഉയർന്ന ചെലവുകളുമെല്ലാം ഖജനാവിന്റെ അവസ്ഥ മോശമാക്കി. ഈ പ്രതിസന്ധികളിൽ നിന്നും കരകയറാതെ നികുതി വെട്ടിക്കുറവ് വരുത്തുന്നത് സാധ്യമല്ലെന്നായിരുന്നു സർക്കാരിന്റെ നിലപാട്.ഇപ്പോഴിതാ പണപ്പെരുപ്പം കുറഞ്ഞുവരുകയാണ്. വൈകാതെ അഞ്ചു ശതമാനത്തിൽ താഴെയെത്തുമെന്നാണ് കരുതുന്നത്.നികുതി വെട്ടിക്കുറവ് വരുത്താനുള്ള സാഹചര്യങ്ങൾ ഒരുക്കി പണപ്പെരുപ്പം ശതമാനത്തിൽ താഴേക്ക് പോകുന്നതായി കണക്കുകൾ തെളിയിക്കുന്നു. പണപ്പെരുപ്പ നിരക്ക് ഔദ്യോഗികമായി പുറത്തുവരുമ്പോൾ ഇക്കാര്യം വ്യക്തമാകുമെന്ന് ചാൻസലർ ജെറമി ഹണ്ട് അവകാശപ്പെട്ടു. സാമ്പത്തിക അച്ചടക്കം പാലിച്ചതിന്റെ ഫലമാണിതെന്നാണ് അദ്ദേഹം പറയുന്നത്. കടമെടുപ്പ് കുറച്ച് നിർത്തിയുള്ള സർക്കാരിന്റെ കഠിനാധ്വാനമാണ് വിലക്കയറ്റം തടയുന്നതെന്ന് ചാൻസലർ എംപിമാരോട് പറഞ്ഞു.ഹെഡ്‌ലൈൻ സിപിഐ നിരക്ക് 4.8 ശതമാനത്തിലേക്ക് എത്തുമെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുമെന്ന് അനലിസ്റ്റുകൾ പ്രവചിക്കുന്നു. ഈ വർഷം പണപ്പെരുപ്പം പകുതിയാക്കി കുറയ്ക്കണമെന്ന പ്രധാനമന്ത്രി ഋഷി സുനാകിന്റെ ലക്ഷ്യം നടപ്പാകുമെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. പ്രധാനമന്ത്രിയായി ചുമതലയേറ്റ അദ്ദേഹം മുന്നോട്ട് വെച്ച 5 ദൗത്യങ്ങളിൽ ഒന്നായിരുന്നു ഇത്. പണപ്പെരുപ്പം 2 ശതമാനമായി നിലനിർത്തുകയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യം.സുപ്രധാനമായ ഓട്ടം സ്‌റ്റേറ്റ്‌മെന്റ് അവതരിപ്പിക്കാൻ ഒരാഴ്ച മാത്രം അവശേഷിക്കവെയാണ് ഈ ഉത്തേജനം വരുന്നത്. ഇതോടെ നികുതി ഭാരം കുറയ്ക്കാനുള്ള നടപടികൾ പ്രഖ്യാപനങ്ങളിൽ ഉൾപ്പെടുമെന്ന ടോറി എംപിമാരുടെ മോഹത്തിനും സാധ്യത തെളിഞ്ഞു. പണപ്പെരുപ്പത്തെ ഉത്തേജിപ്പിക്കുന്ന നടപടികളൊന്നും പാക്കേജിൽ ഉണ്ടാകില്ലെന്ന് ട്രഷറി സ്രോതസ്സുകൾ വ്യക്തമാക്കുന്നുണ്ട്.
© Copyright 2024. All Rights Reserved