പതിനഞ്ചാമത് യുക്മ ദേശീയ കലാമേള 2024 നവംബർ 2 ന് ചെൽറ്റൻഹാമിൽ..... ലോഗോ രൂപകല്പനക്കും നഗർ നാമകരണത്തിനും അപേക്ഷകൾ ക്ഷണിക്കുന്നു.

01/10/24

പതിനഞ്ചാമത് യുക്‌മ ദേശീയ കലാമേള നവംബർ 2ന് ചെൽറ്റൻഹാമിൽ വെച്ച് നടത്തുവാൻ യുക്‌മ ദേശീയ സമിതി തീരുമാനിച്ചു. കഴിഞ്ഞ വർഷങ്ങളിൽ ചെയ്തത് പോലെ ദേശീയ കലാമേളക്ക് അനുയോജ്യമായ ലോഗോ രൂപകൽപ്പന ചെയ്യുവാനും കലാമേള നഗറിന് ഉചിതമായ പേര് നിർദ്ദേശിക്കുവാനും യുക്‌മ ദേശീയ സമിതി അപേക്ഷകൾ ക്ഷണിക്കുന്നു. യുക്മ‌ ദേശീയ കലാമേളയിലും ബന്ധപ്പെട്ട എല്ലാ പ്രചരണോപാധികളിലും തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയും പേരും ഉപയോഗിക്കുന്നതാണ്. ലോഗോയും പേരും സമർപ്പിക്കുവാനുള്ള അവസാന തീയതി ഒക്ടോബർ 7 തിങ്കൾ ആയിരിക്കും.

-------------------aud--------------------------------

ഭാരതത്തിന്റെ മഹത്തായ സാഹിത്യ - സാംസ്കാരിക മേഖലകളിൽ നിറഞ്ഞ് നിന്ന മഹാരഥന്മാരുടെ പേരുകളിലാണ് മുൻ വർഷങ്ങളിലും ദേശീയ കലാമേള നഗറുകൾ അറിയപ്പെട്ടിരുന്നത്. കലയുടെ നഭസ്സിലെ വെള്ളിനക്ഷത്രങ്ങൾക്ക് യുക്‌മ നൽകുന്ന ആദരവ് കൂടിയാണ് ഈ നാമകരണം. യുക്‌ ദേശീയ കലാമേളകളുടെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു ഓരോ നാമകരണങ്ങളും. കവികളിലെ മഹാരാജാവ് സ്വാതിതിരുനാൾ, അഭിനയ കുലപതി പത്മശ്രീ തിലകൻ, സംഗീത കുലപതികൾ ദക്ഷിണാമൂർത്തി സ്വാമികൾ, എം.എസ്.വിശ്വനാഥൻ, ജ്ഞാനപീഠ ജേതാവ് മഹാകവി ഒ.എൻ.വി.കുറുപ്പ്, ജനകീയ നടൻ കലാഭവൻ മണി, വയലിൻ മാന്ത്രികൻ ബാലഭാസ്ക്കർ, ബോളിവുഡ് ചലച്ചിത്ര വിസ്മയം ശ്രീദേവി, സർവ്വകലാ വല്ലഭനായിരുന്ന എസ്.പി.ബാലസുബ്രമണ്യൻ, മലയാളത്തിൻ്റെ അഭിനയ സമ്രാട്ട് നെടുമുടി വേണു, ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കർ, എന്നിവർ അത്തരത്തിൽ ആദരിക്കപ്പെട്ടവരായിരുന്നു.
ദേശീയ കലാമേളക്ക് മുന്നോടിയായി നടക്കുന്ന റീജിയണൽ കലാമേളകൾക്കുള്ള ഒരുക്കങ്ങൾ റീജിയണൽ കമ്മിറ്റി നേതൃത്വങ്ങൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ഒക്ടോബർ 5 ശനി മുതൽ ഒക്ടോബർ 26 ശനി വരെയാണ് വിവിധ റീജിയണുകളിൽ കലാമേള നടക്കുന്നത്. യുക്‌മയുടെ വിവിധ റീജിയണുകളിൽ നടക്കുന്ന കലാമേളകളിലെ വിജയികളാണ് ദേശീയ കലാമേളയിൽ പങ്കെടുക്കുവാൻ യോഗ്യത നേടുന്നത്. ഒക്ടോബർ 5 ന് യോർക്ക്ഷയർ & ഹംബർ റീജിയൺ കലാമേള റോഥർഹാമിലും മിഡ്ലാൻഡ്‌സ് റീജിയൺ കലാമേള കവൻട്രിയിലും നടക്കുന്നതാണ്. ഒക്ടോബർ 12 ന് നോർത്ത് വെസ്റ്റ് റീജിയൺ കലാമേള വിഗണിലും, സൌത്ത് ഈസ്റ്റ് റീജിയൺ കലാമേള ക്രൌളിയിലും നടക്കും. ഒക്ടോബർ 26 ന് സൌത്ത് വെസ്റ്റ് റീജിയൺ കലാമേള സാലിസ്ബറിയിലും, ഈസ്റ്റ് ആംഗ്ളിയ റീജിയൺ കലാമേള റെയ്ലിയിലും നടത്തപ്പെടും.
കഴിഞ്ഞ വർഷങ്ങളിലേതു പോലെ, ഏതൊരു യുകെ മലയാളിക്കും ലോഗോ നഗർ മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്.
കലാമേള ലോഗോ മത്സരത്തിന് ഒരാൾക്ക് പരമാവധി രണ്ട് ലോഗോകൾ വരെ രൂപകല്പന ചെയ്ത് അയക്കാവുന്നതാണ്. എന്നാൽ കലാമേള നഗറിന് ഒരാൾക്ക് ഒരു പേര് മാത്രമേ നിർദ്ദേശിക്കാൻ അവസരം ഉണ്ടാകുകയുള്ളൂ.
ഒക്ടോബർ 7 വരെ secretary.ukma@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് എൻട്രികൾ അയക്കാവുന്നതാണ്. വൈകി വരുന്ന എൻട്രികൾ പരിഗണിക്കുന്നതല്ല. രണ്ട് മത്സരങ്ങളിലും പങ്കെടുക്കുന്നവർ തങ്ങളുടെ പേരും മേൽവിലാസവും ഫോൺ നമ്പറും എൻട്രിയോടൊപ്പം അയക്കേണ്ടതാണെന്ന് യുക്മ‌ ദേശീയ ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജ് അറിയിച്ചു.  
തിരഞ്ഞെടുക്കപ്പെടുന്ന ലോഗോ രൂപകല്പന ചെയ്യുന്ന വ്യക്തിക്ക് ക്യാഷ് അവാർഡും മെമന്റോയും, നഗർ നാമകരണത്തിനായി തിരഞ്ഞെടുക്കപ്പെടുന്ന പേര് നിർദ്ദേശിക്കുന്ന വ്യക്തികളിൽ നിന്നും നറുക്കെടുപ്പിലൂടെ ഒരാൾക്ക് മെമന്റോയും കലാമേള വേദിയിൽ വെച്ച് നൽകുന്നതാണ്.  മലയാളി പ്രവാസലോകത്തെ ഏറ്റവും വലിയ കലാമേളയായ യുക്‌മ കലാമേളകൾ എക്കാലത്തും പ്രതിഭകളൂടെ സ്വപ്നവേദിയായിരുന്നു. നാല്പതിലധികം മത്സര ഇനങ്ങളിലായി ആയിരത്തിലധികം കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന യുക്‌ കലാമേള, യു കെ മലയാളികൾ നെഞ്ചോട് ചേർത്ത് വെച്ചിരിക്കുന്ന കലാ മാമാങ്കമാണ്. മത്സരാർത്ഥികളോടൊപ്പം കലയെ സ്നേഹിക്കുന്ന ആയിരക്കണക്കിന് കാണികൾ കൂടി എത്തിച്ചേരുമ്പോൾ കേരളത്തിലെ സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൻ്റെ പ്രതീതിയാണ് കലാമേള നഗറിൽ കാണാൻ കഴിയുക.കലയേയും സംസ്‌കാരത്തേയും നെഞ്ചേറ്റുന്ന യു കെ മലയാളികളുടെ ആവേശമായി മാറിക്കഴിഞ്ഞിരിക്കുന്ന പതിനഞ്ചാമത് യുക്മ‌ ദേശീയ കലാമേള വൻ വിജയമാക്കി തീർക്കുവാൻ ഏവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് യുക്‌ ദേശീയ സമിതിക്ക് വേണ്ടി പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ അഭ്യർത്ഥിച്ചു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu