ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ക്രിസ്റ്റഫർ റേ അടുത്തയാഴ്ച ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി. ന്യൂഡൽഹിയിൽ നടന്ന കാർണഗീ ഗ്ലോബൽ ടെക്നോളജി ഉച്ചകോടിയിലെ പാനൽ ചർച്ചയിലാണ് എറിക് ഗാർസെറ്റി(Eric Garcetti) ഇക്കാര്യം അറിയിച്ചത്. ഖലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെ(Gurpatwant Singh Pannun) അമേരിക്കയിൽ വച്ച് വധിക്കാനുള്ള ശ്രമത്തെക്കുറിച്ചുള്ള വിവാദങ്ങൾക്കിടയിലാണ് സന്ദർശനം. ഒരു ഇന്ത്യൻ പൗരനും ഇന്ത്യൻ ഏജൻസി ഉദ്യോഗസ്ഥനുമെതിരെയാണ് യുഎസ് ഭരണകൂടം ആരോപണം ഉന്നയിച്ചത്. യുഎസ് പ്രിൻസിപ്പൽ ഡെപ്യൂട്ടി നാഷണൽ സെക്യൂരിറ്റി അഡൈ്വസർ (എൻഎസ്എ) ജോനാഥൻ ഫിനർ, ഇന്ത്യയുടെ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വിക്രം മിസ്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് എഫ്ബിഐ ഡയറക്ടറുടെ സന്ദർശനം .
© Copyright 2023. All Rights Reserved