ഇക്വഡോറിനെതിരെയാണ് മത്സരം. മെസിയെ സ്റ്റാർട്ടിംഗ് ഇലവനിൽ ഉൾപ്പെടുത്താൻ സാധ്യതയില്ലെന്ന് അർജന്റൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കോപ്പ അമേരിക്കയിൽ മൂന്ന് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ജേതാക്കളായാണ് നിലവിലെ ചാമ്പ്യന്മാർ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്. 5ന് ഇക്വഡോറാണ് അർജന്റീനയുടെ എതിരാളി. എന്നാൽ ടീം മാനേജ്‌മെന്റിനെ വലക്കുന്നത് മെസിയുടെ പരിക്കാണ്.
-------------------aud------------------------------
ചിലിക്കെതിരായ രണ്ടാം മത്സരത്തിലാണ് മെസിയുടെ വലതു കാലിലെ തുടയിലെ മസിലിന് പരിക്കേൽക്കുന്നത്. ഇതോടെ പെറുവിനെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ മെസി കളിച്ചതുമില്ല. ക്വാർട്ടർ ഫൈനലിൽ മെസിയെ കളിപ്പിച്ച് റിസ്‌ക് എടുക്കേണ്ടെന്ന് സ്‌കലോണി തീരുമാനിച്ചെന്നാണ് റിപ്പോർട്ടുകൾ. ഇക്വഡോറിനെതിരെ തിരിച്ചടി നേരിട്ടാൽ മാത്രം മെസിയെ കളത്തിലിറക്കാനാണ് തീരുമാനം. സെമിയിൽ കരുത്തരായ ടീമുകൾക്കെതിരെ കളിക്കേണ്ടി വരുന്നതിനാൽ മെസിക്ക് കൂടുതൽ വിശ്രമം നൽകാനാണ് സാധ്യത. പരിക്ക് ഭേതമായെങ്കിലും നിർണായക മത്സരങ്ങളിൽ മെസി പൂർണ ഫിറ്റ്‌നെസിൽ കളിക്കണമെന്നാണ് ടീം മാനേജ്‌മെന്റിന്റെ ആഗ്രഹം. നിലവിൽ മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിൽ തുടരുകയാണ് സൂപ്പർ താരം. കാലിനേറ്റ പരിക്ക് ഗുരുതരമല്ലെന്ന് മെസി വ്യക്തമാക്കിയിരുന്നു. ചിലിക്കെതിരായ മത്സരത്തിന്റെ 24ാം മിനിറ്റിലാണ് സൂപ്പർ താരം ലിയോണൽ മെസിക്ക് പരിക്കേൽക്കുന്നത്. തുടയിലെ മസിലിന് പരിക്കേറ്റ മെസി പ്രാഥമിക ചികിത്സ തേടി. മെസിക്ക് പിന്നീട് പൂർണ ആരോഗ്യത്തോടെ കളിക്കാനുമായില്ല.
പനിയും തൊണ്ടവേദനയും വകവെക്കാതെയാണ് കളിക്കാനിറങ്ങിയതെന്ന് മെസി പിന്നീട് പ്രതികരിച്ചു. രണ്ട് മാസം മുൻപ് ഇന്റർമയാമിക്കായി കളിക്കുന്നതിനിടെ അനുഭവപ്പെട്ട അതേ പരിക്കാണ് മെസിയെ വീണ്ടും അലട്ടുന്നതെന്ന് അർജന്റൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
© Copyright 2024. All Rights Reserved