ഹഥ്‌റസിലെ സത്സംഗിനിടെ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിക്കാനിടയായ അപകടത്തിന് കാരണം പരിപാടിക്കിടെ ചിലയാളുകൾ വിഷം തളിച്ചതാണെന്ന് ഭോല ബാബയുടെ അഭിഭാഷകൻ എപി സിങ്. വിഷം തളിച്ച ശേഷം അവർ സ്ഥലം വിട്ടതായും മൂൻകൂട്ടി ആസുത്രണം ചെയ്ത ശേഷം അവർ പദ്ധതി നടപ്പാക്കുകയായിരുന്നെന്നും അഭിഭാഷകൻ എപി സിങ് പറഞ്ഞു.
-------------------aud--------------------------------
ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പരിപാടിക്കിടെയെത്തിയ അജ്ഞാതശക്തികൾ വിഷം തളിച്ചതോടെയാണ് കുടുതൽ പേർ ബോധം കെട്ടുവീണതെന്നും അദ്ദേഹം പറഞ്ഞു. ഹഥ്‌റസിലെ ഫുലാരി ഗ്രാമത്തിൽ ജൂലായ് രണ്ടിനായിരുന്ന സ്വയം പ്രഖ്യാപിത ആൾദൈവം ഭോല ബാബയുടെ സത്സംഗ് പരിപാടി നടന്നത്. സംഭവവുമായി ബന്ധപ്പെട്ട മുഖ്യസംഘാടകനായ ദേവപ്രകാശ് മധുകറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി രണ്ടാഴ്ചത്തെ ജ്യഡൂഷ്യൽ കസ്റ്റഡിയിൽ വിട്ടു.ദുരന്തത്തിന് കാരണം സാമൂഹികവിരുദ്ധരാണെന്ന് നേരത്തെ ഭോല ബാബ അഭിപ്രായപ്പെട്ടിരുന്നു. ദുരന്തത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ ഭോല ബാബ മരണത്തിൽ അനുശോചനം അറിയിക്കുകയും ചെയ്തിരുന്നു. ഈ വേദന താങ്ങാനുള്ള ശക്തി ദൈവം നിങ്ങൾക്ക് നൽകട്ടെയെന്നും സാമൂഹിക വിരുദ്ധരെ സർക്കാർ വെറുതെ വിടില്ലെന്നും ഭോല ബാബയുടെ പ്രതികരണം.
80,000 പേരെ പങ്കെടുപ്പിക്കാൻ അനുമതിയുണ്ടായിരുന്ന പരിപാടിയിൽ 2.5 ലക്ഷം പേർ പങ്കെടുത്തുവെന്നാണ് കണ്ടെത്തൽ. ആൾദൈവത്തിന്റെ കാറിന്റെ അടിയിലെ മണ്ണെടുക്കാനുള്ള ശ്രമച്ചിനിടെയാണ് തിക്കിലും തിരക്കിലുംപെട്ട് 121-ഓളം പേർക്ക് ജീവൻ നഷ്ടപ്പെട്ടത്. മരിച്ചവരിൽ കൂടുതൽപ്പേരും കുട്ടികളും സ്ത്രീകളുമായിരുന്നു.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ മധുകറിനെ ജൂലായ് അഞ്ചിന് ഡൽഹിയിൽ വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് സർക്കാർ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കൂടാതെ മറ്റ് രണ്ട് പ്രതികളായ രാംപ്രകാശ്, സഞ്ജു യാദവ് എന്നിവരും അറസ്റ്റിലായിരുന്നു.
© Copyright 2024. All Rights Reserved