പ്രസവത്തിനായി പ്രസവത്തിനായി നാട്ടിലെത്താൻ റജിസ്റ്റർ ചെയ്തു കാത്തിരുന്ന ഗർഭിണികളായ 225 വനിതാ നേഴ്സ് മാരാണ് സൗദിയിൽ കോവിഡ് രോഗപതയെ തുടർന്നു കുടുങ്ങി കിടക്കുന്നത് ഇതിൽ വനിതാ ഡോക്ടർമാരുമുണ്ട്. അതിനിടെ, നാട്ടിലെത്താനുള്ള സാഹചര്യങ്ങൾ അനുയോജ്യമായി വന്നെങ്കിലും ആശുപത്രി അധികൃതർ റീ എൻട്രി വീസ നൽകാത്തതിനാൽ ദുരിതം അനുഭവിക്കുകയാണ് അൽഖസീം പ്രവിശ്യയിലെ ആശുപത്രിയിൽ ജോലി ചെയ്യുന്ന 18 മലയാളി നഴ്സുമാർക്ക്. എംബസിയിലും നോർക്കയിലും റജിസ്റ്റർ ചെയ്തപ്പോൾ നാട്ടിലെത്തിക്കാമെന്നു പറഞ്ഞെങ്കിലും രാജ്യം വിടാനുള്ള വീസ ആശുപത്രി നൽകുന്നില്ല. 18 പേരിൽ ചിലരുടെ ഗർഭകാലം 33 ആഴ്ചവരെയായി. 35 ആഴ്ച വരെയേ യാത്ര ചെയ്യാനാകൂ. ഇവരിൽ ചിലർക്കു ബ്ലീഡിങ് പോലെയുള്ള ശാരീരിക അസ്വാസ്ഥ്യത്തെയും ഒണ്ട്.
കോവിഡ് ലോക്കഡോൺൽ നാട്ടിൽ പോയ നേഴ്സ് മാർക്കു തിരികെ എത്താൻ സാധിക്കാത്തതിനാൽ ആളില്ല എന്ന കാരണത്തെ തുടർന്നണ് ഇത്തരം ഒരു നിലപാട്. കുറച്ചു ദിവസങ്ങൾക്കു ഉള്ളിൽ ഇന്ത്യയുമായി ആലോചിച്ച് എന്തെങ്കിലും ചെയ്യാമെന്നുമൊക്കെയാണിവർ പറയുന്നത്. പ്രസവ അവധിക്കുള്ള അപേക്ഷകൾ പരിഗണിക്കുന്നില്ലെന്നും, ആദ്യ പ്രസവത്തിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ തന്നെ നല്ല പേടി ഉണ്ടെന്നും തിരുവനന്തപുരം സ്വദേശി ചിഞ്ചു രതീഷ് വേദന കലർന്ന വാക്കുകളിൽ പറഞ്ഞു. തങ്ങളെ പരിശോധിക്കൻ പോലും തയ്യാറാവുന്നില്ലെന്നും, കുഞ്ഞിന്റെ കിടപ്പു നോക്കുന്നത് ഉൾപ്പടെയുള്ള സ്കാനിങ് നടത്താനുള്ളവർ ഇനിയും ഉണ്ടെന്നും കൂട്ടി ചേർത്തു.ജോലി രാജി വച്ചു പോകുന്നവർക്ക് എക്സിറ്റ് വീസ നൽകാൻ പോലും ഇവർ തയാറല്ല. റീ എൻട്രി വീസ അടിച്ചു കിട്ടാതെ തങ്ങൾക്കു വിമാനം കയാറാനാകില്ല. സർക്കാർ ഇടപെട്ട് എന്തെങ്കിലും സഹായം ചെയ്തില്ലെങ്കിൽ ഇവിടെ ചികിൽസയോ പരിചരണമോ ഒന്നും കിട്ടാതെ ഞങ്ങൾ പെട്ടുപോകും ചിഞ്ചു വ്യക്തമാക്കി.
© Copyright 2024. All Rights Reserved