എൻഎച്ച്എസിന് കണ്ണുംപൂട്ടി ഫണ്ട് അനുവദിക്കുന്ന പരിപാടി ഇനിയില്ലെന്ന് ഹെൽത്ത് സെക്രട്ടറി. ബജറ്റിൽ അനുവദിക്കുന്ന ഓരോ പൗണ്ടിനും പിന്നിൽ പരിഷ്‌കാര നടപടികൾ വേണമെന്നാണ് നിബന്ധന.
-------------------aud--------------------------------
തകർന്ന് കിടക്കുന്ന എൻഎച്ച്എസിനെ ശരിപ്പെടുത്താനായി പരിഷ്‌കാരങ്ങളുടെ നിരയാണ് ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിങ് അവതരിപ്പിക്കുന്നത്. ബജറ്റിൽ അനുവദിക്കുന്ന പണത്തിന് പിന്നിൽ പരിഷ്‌കാരങ്ങൾ ഉണ്ടാകുമെന്നാണ് ഹെൽത്ത് സെക്രട്ടറി വ്യക്തമാക്കുന്നത്. മറ്റ് ഡിപ്പാർട്ട്‌മെന്റുകൾക്ക് വമ്പൻ ബജറ്റ് വെട്ടിക്കുറവ് നൽകുമ്പോഴാണ് ഹെൽത്ത് സർവ്വീസിന് മൾട്ടി ബില്ല്യൺ പൗണ്ട് പണമൊഴുക്ക് വരുന്നത്.
എന്നാൽ ഈ തുകയ്ക്ക് നിബന്ധനകൾ ബാധകമാണെന്ന് സ്ട്രീറ്റിംഗ് ഓർമ്മിപ്പിച്ചു. വീക്കെൻഡിൽ ജോലി ചെയ്യിക്കൽ, ടെക്‌നോളജിയുടെ അവതരണം എന്നിങ്ങനെ പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ടാണ് എല്ലാ നിക്ഷേപങ്ങളും വരിക. 'ചാൻസലറുമായുള്ള ചർച്ചകളിൽ തീരുമാനത്തിലെത്തിയിട്ടുണ്ട്. വെല്ലുവിളി ഉണ്ടെങ്കിലും ബജറ്റ് സെറ്റിൽമെന്റിൽ തൃപ്തരാണ്. എന്നാൽ ബ്ലാക്ക് ചെക്ക് നൽകുന്ന കാലം കഴിയുകയാണ്. പണം വെറുതെ കിട്ടില്ല. എൻഎച്ച്എസ് ധനകാര്യ അച്ചടക്കം പാലിക്കണം, കുറവുകൾ നിയന്ത്രിക്കണം', സ്ട്രീറ്റിംഗ് വ്യക്തമാക്കി.
എൻഎച്ച്എസിനുള്ള 10 വർഷത്തെ പദ്ധതി ഈയാഴ്ച അവതരിപ്പിക്കാൻ ഇരിക്കുകയാണ് സ്ട്രീറ്റിംഗ്. തകർന്ന് കിടക്കുന്ന എൻഎച്ച്എസിനെ ശരിപ്പെടുത്താനുള്ള പരിഷ്‌കാരങ്ങളുടെ നിരയാണ് ഹെൽത്ത് സെക്രട്ടറി അവതരിപ്പിക്കുന്നത്. പുതിയ ഡിജിറ്റൽ പേഷ്യന്റ് പാസ്‌പോർട്ട് അവതരിപ്പിക്കാനും സ്ട്രീറ്റിംഗ് തയ്യാറാകും. ഇതുവഴി എൻഎച്ച്എസ് ആപ്പിൽ അപ്പോയിന്റ്‌മെന്റ്, ടെസ്റ്റ് ഫലങ്ങൾ എന്നിവ രേഖപ്പെടുത്താനും വഴിയൊരുങ്ങും.
© Copyright 2025. All Rights Reserved