ദുബായിൽ നടക്കുന്ന ലോക ഗവൺമെന്റ് ഉച്ചകോടി 2025ൽ 10 വർഷത്തെ യുഎഇ ബ്ലൂ വീസയുടെ കൂടുതൽ വിശദാംശങ്ങൾ പ്രഖ്യാപിച്ചു. ഇതോടെ റസിഡൻസി പെർമിറ്റിന്റെ വീസയുടെ ആദ്യ ഘട്ടത്തിന് തുടക്കമായി.
-------------------aud-------------------------------
കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയത്തിന്റെയും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐസിപി) അറിയിപ്പ് പ്രകാരം 20 പേർക്ക് ഈ ഘട്ടത്തിൽ ബ്ലൂ വീസ ലഭിക്കും. പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിരതയ്ക്കും അസാധാരണ സംഭാവനകൾ നൽകിയ വ്യക്തികൾക്കായി രൂപകൽപന ചെയ്തതാണ് ബ്ലൂ വീസ. രാജ്യാന്തര സംഘടനകൾ, കമ്പനികൾ, അസോസിയേഷനുകൾ, സർക്കാരിതര സംഘടനകൾ, അംഗങ്ങൾ, ആഗോള അവാർഡ് ജേതാക്കൾ, പരിസ്ഥിതി പ്രവർത്തനങ്ങളിലെ വിശിഷ്ട പ്രവർത്തകർ, ഗവേഷകർ എന്നിവരുൾപ്പെടെ പരിസ്ഥിതി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നവർക്കാണ് ഈ വീസ നൽകുന്നത്. നേരത്തെ ആരംഭിച്ച ഗോൾഡൻ, ഗ്രീൻ വീസകളുടെ വിപുലീകരണമാണ് ബ്ലൂ വീസ.
© Copyright 2024. All Rights Reserved