ദക്ഷിണ സുഡാനിൽ വിമാനം തകർന്ന് ഇന്ത്യക്കാരനടക്കം 20 പേർ മരിച്ചു. രണ്ട് പൈലറ്റുമാർ ഉൾപ്പെടെ 21 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. സുഡാനിലെ എണ്ണ സമ്പന്നമായ യൂണിറ്റി സ്റ്റേറ്റിലാണ് അപകടമുണ്ടായത്.
-------------------aud-------------------------------
ദക്ഷിണ സുഡാന്റെ തലസ്ഥാനമായ ജുബയിലെ എണ്ണപ്പാടത്തുനിന്ന് പറന്നുയുർന്ന ചൈനീസ് എണ്ണക്കമ്പനിയുടെ ചാർട്ടേഡ് വിമാനമാണ് തകർന്നുവീണത്. തലസ്ഥാനമായ ജൂബയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്നതിനായി പറന്നുയരുന്നതിനിടെയാണ് വിമാനം തകർന്നത്. വിമാനത്താവളത്തിൽ നിന്ന് 500 മീറ്റർ അകലെയാണ് വിമാനം തകർന്നുവീണത്.
ചൈനീസ് എണ്ണക്കമ്പനിയായ ഗ്രേറ്റർ പയനിയർ ഓപ്പറേറ്റിങ് കമ്പനി (ജിപിഒസി) ചാർട്ടർ ചെയ്ത വിമാനമാണ് തകർന്നത്. മരിച്ചവരിൽ 16 സുഡാനികൾ, രണ്ട് ചൈനീസ് പൗരന്മാർ, 1 ഇന്ത്യക്കാരനും ഉൾപ്പെടുന്നുവെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്തു.
© Copyright 2025. All Rights Reserved