അലാസ്ക എയർലൈൻസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. എയർലൈൻസിന്റെ 737-9 MAX ബോയിംഗ് വിമാനമാണ് യു.എസ് സംസ്ഥാനമായ ഒറിഗോണിലെ പോർട്ട്ലാൻഡ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കിയത്. പറന്നുയർന്ന ഉടൻ വിമാനത്തിന്റെ വാതിൽ ഇളകി തെറിക്കുകയായിരുന്നു. സംഭവത്തിൻ്റെ ഞെട്ടിക്കുന്ന ചിത്രങ്ങൾ യാത്രക്കാർ പങ്കുവച്ചിട്ടുണ്ട്.
-------------------aud--------------------------------
ഒന്റാറിയോയിൽ നിന്ന് കാലിഫോർണിയയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. 16,000 അടിയിലെത്തിയപ്പോൾ വിമാനത്തിൻ്റെ വലിയ ശബ്ദത്തോടെ വാതിൽ ഇളകി തെറിക്കുകയായിരുന്നു. വിമാനത്തിന്റെ പിൻഭാഗത്തെ മിഡ് ക്യാബിൻ എക്സിറ്റ് ഡോർ ആണ് ഊരിത്തെറിച്ചത്. ഇതോടെ വിമാനം അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു.
174 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽ ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്ന് വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് എയർലൈൻ കൂട്ടിച്ചേർത്തു. സംഭവത്തിന്റെ ഭയാനകമായ ദൃശ്യങ്ങൾ യാത്രക്കാർ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.
© Copyright 2024. All Rights Reserved