വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന വേദിയിൽ രാഷ്ട്രീയം പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി പിണറായി വിജയനെ നോക്കി ഇന്ത്യ സഖ്യത്തിലെ പ്രമുഖ പാർട്ടിയായ കോൺഗ്രസിന്റെ നേതാവ് രാഹുൽ ഗാന്ധിയ്ക്ക് നേരെ ഒളിയമ്പെയ്താണ് മോദിയുടെ പ്രസംഗം. 'മുഖ്യമന്ത്രിയോട് ഞാൻ പറയട്ടെ, നിങ്ങൾ ഇന്ത്യ സഖ്യത്തിന്റെ ശക്തമായ ഒരു സ്തംഭമാണ്, ശശി തരൂരും ഇവിടെ ഇരിക്കുന്നു. ഇന്നത്തെ പരിപാടി പലരുടെയും ഉറക്കം കെടുത്താൻ പോകുന്നു'- നരേന്ദ്ര മോദി പറഞ്ഞു. വിഴിഞ്ഞം തുറമുഖം നാടിന് സമർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇടത് സർക്കാർ സ്വകാര്യ പങ്കാളിത്തത്തെ പിന്തുണയ്ക്കുന്നത് നല്ലകാര്യമെന്ന് മന്ത്രി വി എൻ വാസവന്റെ പ്രസംഗം ആയുധമാക്കി മോദി പറഞ്ഞു. 'കമ്മ്യൂണിസ്റ്റ് മന്ത്രി അദാനി തങ്ങളുടെ പങ്കാളിയാണെന്ന് പറയുന്നു. ഇതാണ് മാറ്റം.'- മോദി കൂട്ടിച്ചേർത്തു.
© Copyright 2025. All Rights Reserved