ഇസ്രായേലിനെതിരെ മിസൈൽ ആക്രമണം നടത്തി യെമനിലെ ഹൂതികൾ. മധ്യ ഇസ്രായേലിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ സൈന്യം ഗാസയ്‌ക്കെതിരായ യുദ്ധം അവസാനിപ്പിക്കുന്നത് വരെ ഇസ്രായേലിനെതിരെ സൈനിക നടപടികൾ തുടരുമെന്ന് ഹൂതികൾ അറിയിച്ചു.
-------------------aud--------------------------------
'പലസ്തീൻ 2' എന്ന ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സാരി ഒരു ടെലിവിഷൻ പ്രസംഗത്തിൽ പറഞ്ഞു. ഒരു വർഷത്തിലേറെയായി ഗാസയിലെ 45,000-ത്തിലധികം ആളുകളെ കൊലപ്പെടുത്തിയ ഇസ്രായേലിന്റെ 'കൂട്ടക്കൊലകൾക്ക്' മറുപടിയായാണ് ആക്രമണമെന്ന് ഹൂതികൾ പറഞ്ഞു. ആക്രമണം ലക്ഷ്യം കണ്ടെന്ന് ഹൂതികൾ അവകാശപ്പെട്ടു. എന്നാൽ, ഹൂതികളുടെ ആക്രമണം രാജ്യത്തേയ്ക്ക് കടക്കുന്നതിന് മുമ്പ് തടഞ്ഞതായി ഇസ്രായേൽ സൈന്യം അറിയിച്ചു.
© Copyright 2024. All Rights Reserved