പലസ്തീനെ അനുകൂലിക്കുന്ന പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്ന് ഇന്ത്യ. ഇസ്രയേൽ ഒരു കൊല്ലത്തിനകം പലസ്തീനിലെ അധിനിവേശ പ്രദേശങ്ങൾ ഒഴിയണം എന്ന പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്നാണ് ഇന്ത്യ വിട്ടു നിന്നത്. 124 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു.
-------------------aud--------------------------------
ഇന്ത്യയും യുകെയും അടക്കം 42 രാജ്യങ്ങൾ വിട്ടു നിന്നപ്പോൾ അമേരിക്ക പ്രമേയത്തെ എതിർത്തു. വിഷയം രണ്ടു രാജ്യങ്ങളും ചർച്ചയിലൂടെ പരിഹരിക്കണം എന്ന നിലപാടുള്ളതു കൊണ്ടാണ് വിട്ടു നിന്നതെന്ന് വിദേശകാര്യമന്ത്രാലയം വിശദീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനെ കാണാനിരിക്കെയാണ് ഇന്ത്യ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നതെന്നതും ശ്രദ്ധേയമാണ്. ഫലസ്തീൻ പ്രദേശത്തെ അധിനിവേശം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് പ്രമേയത്തിലൂടെ യു.എൻ പൊതുസഭ ഇസ്രായേലിനോട് ആവശ്യപ്പെട്ടു. പരമാവധി 12 മാസത്തിനുള്ളിൽ അധിനിവേശം അവസാനിപ്പിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നുണ്ട്. ഗസ്സയിൽ 24 മണിക്കൂറിനിടെ 20 ഫലസ്‌തീനികൾ കൂടി കൊല്ലപ്പെട്ടു. 54 പേർക്ക് പരിക്കേറ്റു. ഇതുവരെ ഗ സ്സ യുദ്ധത്തിൽ കൊല്ലപ്പെട്ട ഫലസ്‌തീനികളുടെ എണ്ണം 41,272 ആയി. 95,551 പേർക്ക് പരിക്കേറ്റു. റഫയി ൽനിന്ന് നാല് മൃതദേഹം കൂടി ലഭിച്ചതായി ഗസ്സ സിവിൽ ഡിഫൻസ് അറിയിച്ചു. വെസ്റ്റ് ബാങ്കിലെ റാമല്ലയി ൽ ഫലസ്തീനി 17കാരനെ ഇസ്രായേൽ സൈന്യം വെടിവെച്ച് കൊന്നു. വെസ്റ്റ്ബാങ്കിൻ്റെ വിവിധ ഭാഗങ്ങ ളിൽനിന്ന് 37 ഫലസ്‌തീനികളെ ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തു.
© Copyright 2024. All Rights Reserved