പലസ്തീൻ പ്രസിഡന്റ് മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി

14/12/24

പലസ്‌തീൻ പ്രസിഡന്റ്‌ മെഹമൂദ്‌ അബ്ബാസ്‌ ഫ്രാൻസിസ്‌ മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി. ഗാസയിൽ ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കാൻ ഇടപെടണമെന്ന്‌ അബ്ബാസ്‌ മാർപാപ്പയോട്‌ ആവശ്യപ്പെട്ടു.

-------------------aud-------------------------------

വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്‌തതായി വെള്ളി രാവിലെ അരമണിക്കൂർനീണ്ട കൂടിക്കാഴ്‌ചയ്‌ക്കുശേഷം അബ്ബാസ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. കൂടിക്കാഴ്‌ച ഫലപ്രദമായിരുന്നു.
ഓരോ തവണയുള്ള കൂടിക്കാഴ്‌ചയും പഴയ സുഹൃത്തിനെ കണ്ടുമുട്ടുന്നതുപോലെയാണ്‌. ഗാസയിൽ ഇരകളാക്കപ്പെടുന്ന പലസ്‌തീൻകാരോട്‌ മാർപാപ്പ ഐക്യദാർഢ്യമേകുന്നതിന്‌ നന്ദി പറയുന്നതായും അബ്ബാസ്‌ പറഞ്ഞു. മൂന്നുവർഷത്തിനുശേഷമാണ്‌ ഇരുവരും കൂടിക്കാഴ്‌ച നടത്തുന്നത്‌.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu