ബാങ്ക് ഓഫ് ഇംഗ്ലണ്ട്. ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമേകുന്ന വാർത്തയാണ് ഇത്. തുടർച്ചയായി നാല് യോഗങ്ങളിലായി പലിശ നിരക്കുകൾ 5.25 ശതമാനത്തിൽ നിലനിർത്താനാണ് മോണിറ്ററി പോളിസി കമ്മിറ്റി തയ്യാറായത്.
മൂന്നിന് എതിരെ ആറ് വോട്ടുകൾക്കാണ് നിലവിലെ നിലയിൽ തന്നെ നിരക്കുകൾ നിലനിർത്താൻ എംപിസി വോട്ട് ചെയ്തത്. കഴിഞ്ഞ ഏതാനും മാസങ്ങളായി പണപ്പെരുപ്പം സംബന്ധിച്ച 'നല്ല' വാർത്തയാണ് ലഭിക്കുന്നതെന്ന് ബാങ്ക് ഗവർണർ ആൻഡ്രൂ ബെയ്‌ലി വ്യക്തമാക്കി. എന്നാൽ ലക്ഷ്യമിടുന്ന 2 ശതമാനത്തിലേക്ക് പണപ്പെരുപ്പം കുറയുമെന്ന് ഉറപ്പാക്കാൻ കമ്മിറ്റിക്ക് കൂടുതൽ തെളിവുകൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ നിലവാരത്തിൽ നിരക്ക് തുടരുന്നുവെന്നും ഉറപ്പായാൽ മാത്രമാണ് പലിശ നിരക്ക് കുറയ്ക്കുകയെന്ന് ഗവർണർ സ്ഥിരീകരിച്ചു. ജീവിതച്ചെലവ് പ്രതിസന്ധി നേരിടുന്ന കുടുംബങ്ങൾക്ക് ആശ്വാസമേകുന്ന തരത്തിലാണ് പണപ്പെരുപ്പ പ്രവചനങ്ങൾ പുറത്തുവരുന്നത്. ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെ പണപ്പെരുപ്പ നിരക്ക് 2 ശതമാനത്തിലേക്ക് താഴുമെന്നാണ് മോണിറ്ററി പോളിസി റിപ്പോർട്ട്. മുൻ പ്രവചനങ്ങളെ അപേക്ഷിച്ച് 18 മാസം നേരത്തെയാണ് ഈ മാറ്റം സംഭവിക്കുക. അതേസമയം ലക്ഷ്യമിട്ട 2 ശതമാനത്തിൽ താൽക്കാലികമായി മാത്രമാണ് പണപ്പെരുപ്പം നിലയുറപ്പിക്കുക. വർഷത്തിന്റെ രണ്ടാം പാദത്തിൽ ഇത് വർദ്ധിക്കുകയും, 2025-ന്റെ ആദ്യ മൂന്ന് മാസങ്ങളിൽ 2.8 ശതമാനത്തിലേക്ക് മാറുകയും ചെയ്യുമെന്നാണ് പ്രവചനം. 10 ശതമാനത്തിൽ നിന്നുമാണ് 4 ശതമാനത്തിലേക്ക് പണപ്പെരുപ്പം താഴ്ന്നത്.
© Copyright 2024. All Rights Reserved