ബ്രിട്ടനിൽ കുതിച്ചുയർന്ന പലിശ നിരക്കുകൾ എപ്പോൾ കുറയുമെന്ന ചോദ്യം പതിവായി ഉയരാറുണ്ട്. മോണിറ്ററി പോളിസി കമ്മിറ്റി യോഗം ചേരുമ്പോൾ അപ്രതീക്ഷിതമായ ഫലങ്ങൾ പുറത്തുവരുമെന്ന് ഇപ്പോൾ ആരും പ്രതീക്ഷിക്കുന്നില്ല. പണപ്പെരുപ്പം മെല്ലെയാണെങ്കിലും താഴ്ന്ന് വരികയും ചെയ്യുന്നു. ഈ ഘട്ടത്തിലാണ് പലിശ നിരക്ക് വെട്ടിക്കുറയ്ക്കാൻ സാധ്യത തെളിയുന്നതായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഡെപ്യൂട്ടി ഗവർണർ ബെൻ ബ്രോഡ്‌ബെന്റ് വ്യക്തമാക്കിയിരിക്കുന്നത്.
-------------------aud--------------------------------
സമ്മറിൽ ഇതിനുള്ള സാധ്യതയുണ്ടെന്നാണ് ഡെപ്യൂട്ടി ഗവർണറുടെ പക്ഷം. പണപ്പെരുപ്പ നിരക്കുകൾ നാളെ പുറത്തുവരാൻ ഇരിക്കവെയാണ് ഈ പ്രതികരണം. പണപ്പെരുപ്പം 2 ശതമാനത്തിന് അടുത്തേക്ക് താഴുമെന്നാണ് പ്രതീക്ഷ. ജൂൺ മാസത്തിൽ മാത്രമാണ് പലിശ കുറയുകയെന്നാണ് വിപണിയുടെ കണക്കുകൂട്ടൽ. മുൻപ് പണപ്പെരുപ്പ പ്രതിസന്ധികൾ ഉടലെടുത്തപ്പോൾ നിരക്ക് നിശ്ചയിച്ച രാഷ്ട്രീയക്കാരാണ് ഇപ്പോഴും നേതൃത്വത്തിലെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാകുമായിരുന്നുവെന്നാണ് ബ്രോഡ്‌ബെന്റ് വാദിക്കുന്നത്. ഒരു ദശകമായി ബാങ്കിന്റെ ഡെപ്യൂട്ടി ഗവർണർ സ്ഥാനത്ത് പ്രവർത്തിച്ച ശേഷം പടിയിറങ്ങാൻ ഒരുങ്ങവെയാണ് ഇദ്ദേഹത്തിന്റെ പ്രതികരണം.
ഈ സമയത്താണ് പണപ്പെരുപ്പം 11.1 ശതമാനം വരെ കുതിച്ചുയർന്നത്. നാല് ദശകത്തിനിടെയുള്ള ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരക്കിൽ എത്തിയെന്ന് മാത്രമല്ല, ബാങ്കിന്റെ 2 ശതമാനം ലക്ഷ്യത്തിൽ നിന്നും ഏറെ അകത്ത് പോകുകയും ചെയ്തു. ഇതിന്റെ ഫലമായാണ് പലിശ നിരക്കുകൾ 5.25 ശതമാനം വരെ ഉയർന്നത്. നിലവിൽ പണപ്പെരുപ്പം താഴുകയാണ്, ഒപ്പം ഏപ്രിൽ മാസത്തിൽ ഇത് 2.1 ശതമാനം വരെ കുറഞ്ഞിരിക്കുമെന്ന കണക്കുകളാണ് പ്രതീക്ഷിക്കുന്നത്.
പ്രവചനങ്ങൾ ഈ വിധത്തിൽ എത്തിനിൽക്കവെയാണ് മോണിറ്ററി പോളിസി കമ്മിറ്റി ഉയർന്ന നിരക്കുകളിൽ ഇളവ് നൽകാൻ തുടങ്ങുമെന്ന് ബ്രോഡ്‌ബെന്റ് സൂചിപ്പിക്കുന്നത്.
© Copyright 2023. All Rights Reserved