വളരെ പ്രതികൂല സാഹചര്യങ്ങൾ നിലനിന്നിട്ടും യുകെ ഹൗസിംഗ് വിപണിക്ക് പുതുവർഷത്തിൽ മികച്ച തുടക്കം. വിപണിയിലെത്തിയ പുതിയ വീടുകളുടെ എണ്ണത്തിൽ 11% വർധന രേഖപ്പെടുത്തി. പലിശ നിരക്ക്, സ്റ്റാമ്പ് ഡ്യൂട്ടി എന്നീ അനിശ്ചിതത്വങ്ങൾ നിലനിൽക്കുമ്പോളാണ് 2025 തുടക്കത്തിൽ ബ്രിട്ടീഷ് ഭവനവിപണിക്ക് പുത്തൻ ഉണർവ്.
-------------------aud--------------------------------
പല തരത്തിലുള്ള അനിശ്ചിതാവസ്ഥകളും നിലനിൽക്കവെ ലിസ്റ്റ് ചെയ്യപ്പെടുന്ന വീടുകളിലെ എണ്ണത്തിൽ കുതിപ്പ് രേഖപ്പെടുത്തിയതാണ് അപ്രതീക്ഷിതമായി മാറുന്നത്. യുകെ ഹൗസിംഗ് വിപണിയിലേക്ക് ബോക്‌സിംഗ് ഡേ മുതൽ തന്നെ റെക്കോർഡ് തോതിൽ പുതിയ വിൽപ്പനക്കാർ ഒഴുകുന്നുണ്ട്.
ശരാശരി വിലയും, ധാരണയായ വിൽപ്പനകളുടെ എണ്ണത്തിലും വർദ്ധനവുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിപണിയിലെത്തിയ ശരാശരി പ്രോപ്പർട്ടികളുടെ വില 1.7% ശതമാനമാണ് ഉയർന്നത്. 5992 പൗണ്ട് വില വർദ്ധിച്ച് ശരാശരി വില 366,189 പൗണ്ടിലേക്കാണ് എത്തിയത്. 2020ന് ശേഷമുള്ള ഏറ്റവും ഉയർന്ന കുതിച്ചുചാട്ടമാണിതെന്ന് റൈറ്റ്മൂവ് പറയുന്നു.
© Copyright 2024. All Rights Reserved