പശുവിനെ രാഷ്ട്ര മാതാവായി പ്രഖ്യാപിക്കണം, പ്രത്യേക മന്ത്രാലയം വേണം; ഡൽഹിയിൽ റാലി

22/11/23

 പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്നും കശാപ്പ് ഉടൻ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ഗോസംരക്ഷണ സംഘടന രാംലീല മൈതാനിയിൽ റാലി നടത്തി. ഗോമാതാ രാഷ്ട്രമാതാ പ്രതിഷ്‌ഠ ആന്ദോളന്റെ ബാനറിൽ ഭാരതീയ ഗൗ ക്രാന്തി മഞ്ചാണ് പശുവിനെ പ്രഖ്യാപിക്കണമെന്നും പശുക്കളുടെ ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചത്.

പശുവിനെ കശാപ്പ് ചെയ്യുന്നത് 33 കോടി ഹൈന്ദവ ദേവന്മാരെ വധിക്കുന്നതിന് തുല്യമാണെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പറഞ്ഞു. പശുക്കളെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്ന് രാജ്യത്തെ സന്യാസിമാരും ദർശകരും വർഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെന്ന് ഭാരതീയ ഗൗ ക്രാന്തി മഞ്ചിൻ്റെസ്ഥാപകൻ ഗോപാൽ മണി മഹാരാജ് പറഞ്ഞു. പശുക്കടത്തുകാരെ പിടികൂടാൻ ജീവൻ പണയപ്പെടുത്തുന്ന നിരവധി പശു സംരക്ഷകർ ഇന്ത്യയിൽ ഉണ്ടെന്നും എന്നാൽ പൊലീസ് അവർക്കെതിരെ എഫ്ഐആർ ഫയൽ ചെയ്യുന്നുവെന്നും ഇത് തികച്ചും തെറ്റാണെന്നും ഭഗവത് കഥ ആഖ്യാതാവ് ദേവകിനന്ദൻ താക്കൂർ പറഞ്ഞു. പശുക്കടത്ത് നടത്തുന്നവർക്കെതിരെ കർശനമായ നിയമവും കർശന നടപടിയും കൊണ്ടുവരണമെന്നും താക്കൂർ ആവശ്യപ്പെട്ടു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu