ഉത്തർപ്രദേശിലെ മൊറാദാബാദിൽ അലഞ്ഞുതിരിഞ്ഞുനടന്ന പശുവിനെ കശാപ്പ് ചെയ്‌തെന്ന് ആരോപിച്ച് ബോഡിബിൽഡറായ യുവാവിനെ ബജ്‌റംഗ്‌ദൾ അക്രമികൾ തല്ലിക്കൊന്നു. അസ്ലത്ത്‌പുര സ്വദേശി ഷാഹിദീൻ ഖുറേഷിയെയാണ് (37) വടിയും കല്ലും മറ്റ് മാരകായുധങ്ങളുംകൊണ്ട് ആക്രമിച്ച് കൊന്നത്. തിങ്കളാഴ്‌ച രാവിലെയാണ് ഖുറേഷിയെയും സുഹൃത്തുക്കളെയും സംഘപരിവാറുകാർ ആക്രമിച്ചത്.
-----------------------------
വടികൊണ്ടുള്ള അടിയേറ്റ് ബോധംകെട്ടുവീണ ഖുറേഷിയെ അക്രമികൾ വളഞ്ഞിട്ട് മർദിച്ചു. സുഹൃത്തുകൾ ഓടിരക്ഷപ്പെട്ടു. പൊലീസ് ഖുറേഷിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സഹോദരൻ ഷാജാദിന്റെ പരാതിയിൽ കേസെടുത്തതായി പൊലീസ് അറിയിച്ചു. മർദിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഒരാളെപ്പോലും അറസ്റ്റ് ചെയ്‌തിട്ടില്ല. പ്രദേശത്ത് സംഘർഷസാധ്യത നിലവിലുണ്ട്. ഷാഹിദീന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.
© Copyright 2024. All Rights Reserved