ചാംപ്യൻസ് ട്രോഫി വിവാദങ്ങൾ അവസാനിക്കുന്നില്ല. ടൂർണമെന്റിനു ദിവസങ്ങൾ മാത്രം നിൽക്കെ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പതാകകൾ കറാച്ചി സ്റ്റേഡിയത്തിനു മുകളിൽ സ്ഥാപിച്ചപ്പോൾ ഇന്ത്യൻ പതാക മാത്രം ഇല്ല. ഇതാണ് പുതിയ വിവാദത്തിനു വഴി തുറന്നത്. ആതിഥേയ രാജ്യമായ പാകിസ്ഥാന്റെ അടക്കം ഏഴ് പതാകകളാണ് സ്റ്റേഡിയത്തിനു മുകളിൽ സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. എന്തു കാരണത്താലാണ് ഇന്ത്യൻ പതാക മാത്രം സ്ഥാപിക്കാഞ്ഞത് എന്നതു വ്യക്തമല്ല. വലിയ ചർച്ചകൾക്കാണ് ഇപ്പോൾ സംഭവം വഴി തുറന്നിരിക്കുന്നത്.
-------------------aud------------------------------
ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ, ആഭ്യന്തര വിഷയങ്ങളുടെ പേരിലും സുരക്ഷ മുൻനിർത്തിയും കാലങ്ങളായി ഇന്ത്യ പാക് മണ്ണിൽ കളിക്കാറില്ല. ചാംപ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങൾക്ക് ദുബായ് ആണ് വേദിയാകുന്നത്.
ഇന്ത്യ പാകിസ്ഥാൻ മണ്ണിൽ കളിക്കാത്തതിനാലാണോ പതാക സ്ഥാപിക്കാത്തത് എന്നതും വ്യക്തമല്ല. ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, പാകിസ്ഥാൻ, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ ടീമുകളുടെ മത്സരങ്ങൾ കറാച്ചി സ്റ്റേഡിയത്തിലാണ് അരങ്ങേറുന്നത്.
© Copyright 2024. All Rights Reserved