പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ-പാക് നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തിൽ പാകിസ്ഥാന് ചൈനയുടെ സൈനിക സഹായം ലഭിച്ചെന്ന് റിപ്പോർട്ട്. ചൈനയുടെ അത്യന്താധുനിക ദീർഘദൂര എയർ ടു എയർ മിസൈലായ പിഎൽ-15 പാകിസ്ഥാന് നൽകിയെന്ന് യുറേഷ്യൻ ടൈംസ് റിപ്പോർട്ടുചെയ്തു.
-------------------aud--------------------------------
ചൈനയുടെ നൂതന എയർടുഎയർ ദീർഘദൂര മിസൈലായ പിഎൽ-15 മിസൈലുകൾ പാക്ക് വ്യോമസേനയ്ക്ക് ലഭിച്ചതായാണ് റിപ്പോർട്ട്. പാക് വ്യോമസേന പുറത്തുവിട്ട ഏറ്റവും പുതിയ ജെഎഫ് -17 ബ്ലോക്ക് III യുദ്ധവിമാനങ്ങളിൽ പിഎൽ -15 ബിയോണ്ട് വിഷ്വൽ റേഞ്ച് (ബിവിആർ) എയർ ടു എയർ മിസൈലുകൾ ഘടിപ്പിക്കാനാണിത്. പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്ന പാകിസ്ഥാന്റെ ആവശ്യത്തെ ഞായറാഴ്ച ചൈന പിന്തുണച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാകിസ്ഥാന് സൈനിക സഹായവും ചൈന നൽകിയിരിക്കുന്നത്. ശബ്ദത്തേക്കാൾ അഞ്ചിരട്ടി വേഗതയിൽ ഇവയ്ക്ക് സഞ്ചരിക്കാൻ കഴിയുന്ന മിസൈലുകളാണ് ഇവയെന്ന് റിപ്പോർട്ടുകളുണ്ട്. അതേസമയം ഇന്ത്യയുടെ എയർ-ടു-എയർ മിസൈൽ സംവിധാനത്തിനും പിഎൽ 15 മിസൈലുകളുടെ ശേഷിയുണ്ട്. ഇന്ത്യയുടെ നൂതന എയർ-ടു-എയർ മിസൈലായ ആസ്ട്ര എംകെ-III (ഗാണ്ഡീവ) യ്ക്ക് പരമാവധി 340 കിലോമീറ്ററാണ് പരിധി.
© Copyright 2025. All Rights Reserved