ഇന്ത്യയുടെ നിരീക്ഷകനും ഭീകരവാദികളുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നതുമായ ഷെയ്ഖ് ജമീൽ ഉർ റഹ്മാൻ എന്നയാളെ അജ്ഞാതർ കൊലപ്പെടുത്തി.
പാക്കിസ്ഥാനിൽ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കശ്മീരിലെ പുൽവാമ സ്വദേശിയായ ഷെയ്ഖ് ജമീൽ യുണൈറ്റഡ് ജിഹാദ് കൗൺസിലിൻ്റെ സെക്രട്ടറി ജനറലായും തെഹ്‌രീഖ് ഉൾ മുജാഹിദീൻ എന്ന ഭീകര സംഘടനയുടെ നേതാവായും പ്രവർത്തിച്ചിട്ടുണ്ട്. ഇയാളുടെ മരണകാരണം വ്യക്തമല്ലെന്ന് അധികൃതർ അറിയിച്ചു. പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐക്കൊപ്പം പ്രവർത്തിച്ചിരുന്ന ഷെയ്ഖ് ജമീൽ കശ്മീരിലെ നിരവധി ഭീകരാക്രമണങ്ങൾക്ക് ഉത്തരവാദിയാണെന്ന് അന്വേഷണ ഏജൻസികളും അവകാശപ്പെട്ടു. ഇന്ത്യയുടെ ഹിറ്റ് ലിസ്റ്റിൽ ഷെയ്ഖ് ജമീൽ ഉർ റഹ്മാനാണ് ഒന്നാമത്.
© Copyright 2025. All Rights Reserved