പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമാൻ ഖാനെ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ച കേസിൽ ജയിലിൽ വിചാരണ ചെയ്യുന്നത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. റാവൽപിണ്ടിയിലെ അദിയാല ജയിലിൽ റിമാൻഡിൽ കഴിയുന്ന ഇമാനെ അവിടെത്തന്നെ വിചാരണ ചെയ്യാനുള്ള അസാധാരണ സാഹചര്യം എന്താണെന്ന് അറിയിക്കാനും കോടതി അറ്റോർണി ജനറലിനോട് ആവശ്യപ്പെട്ടു. ജയിലിൽ വിചാരണയ്ക്ക് അനുമതി നൽകിയ സർക്കാർ തീരുമാനത്തിനും വിശദീകരണം തേടിയിട്ടുണ്ട്. ജയിലിലെ വിചാരണ സ്റ്റേ ചെയ്യണമെന്ന ഇമാന്റെ ആവശ്യം നേരത്തേ സിംഗിൾ ബെഞ്ച് തള്ളിയിരുന്നു.ഇതേസമയം, കോടതിയുടെ അനുമതി ലഭിച്ചതിനെത്തുടർന്ന് അൽ ഖാദിർ ട്രസ്റ്റ്, തോഷഖാന കേസുകളിൽ ഇമ്രാനെ നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ അറസ്റ്റ് ചെയ്തു. എൻഎബി ഉദ്യോഗസ്ഥർ ജയിലിലെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി.
© Copyright 2023. All Rights Reserved