ന്യൂഡൽഹി . ഇന്ത്യയുമായുള്ള സംഘർഷം ശക്‌തമാകുന്നതിനിടെ പാക്കിസഥാൻ സൈന്യത്തിൽ ഭിന്നതയെന്ന് റിപ്പോർട്ട്. സൈനിക മേധാവി അസിം മുനീറിനെ കസ്‌റ്റഡിയിലെടുത്തെന്നും സൈന്യത്തിലെ മറ്റു മുതിർന്ന ഉദ്യോഗസ്‌ഥർ മുനീറിൻ് രാജി ആവശ്യപ്പെട്ടെന്നുമാണ് സൂചന. പാക്കിസ്ഥാൻ്റെ ജോയിന്റ് പിഫ‌് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ ചെയർമാൻ ജനറൽ സാഹിർ ഷംഷദ് മിർസയാണ് മുനീറിനെ കസ്‌റ്റഡിയിലെടുത്തതെന്നാണ് വിവരം.
പാക്ക് സൈന്യത്തിൻ്റെ ഉന്നതതലത്തിലെ ഭിന്നിപ്പു വ്യക്തമാക്കുന്നതാണിത്, മുനീറിനെ അജ്‌ഞാത കേന്ദ്രത്തിലേക്കു മാറ്റിയെന്നും രാജ്യദ്രോഹക്കുറ്റത്തിനു സൈനിക കോടതിയുടെ നടപടികൾക്കു വിധേയനാക്കുമെന്നും സൂചനയുണ്ട്. ഷംഷദ് മിർസ സൈനികമേധാവിസ്‌ഥാനം ഏറ്റെടുത്തെന്നു സ്‌ഥിരീകരിക്കാത്ത വിവരമുണ്ട്.
അതേസമയം, ബലൂചിസ്‌ഥാൻ പ്രവിശ്യയിലെ കെറ്റയുടെ നിയന്ത്രണം ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) കൈക്കലാക്കിയതായി റിപ്പോർട്ടുണ്ട്. ബലൂചിസ്ഥാനിൽ പലയിടത്തും പാക്ക് സൈന്യത്തിനു നേരേ ബിഎൽഎ കനത്ത ആക്രമണം നടത്തുന്നതായും വിവരമുണ്ട്.
© Copyright 2025. All Rights Reserved