നവംബറിൽ യുകെയിലുടനീളം കൈരളി യുകെ പാട്ടുകൂട്ടം നടത്തുന്നു. സൗഹൃദം പ്രോത്സാഹിപ്പിക്കുന്നതിനും പ്രവാസികൾക്കിടയിൽ വിഭാഗീയതകൾക്കതീതമായ ബന്ധം നിലനിർത്തുന്നതിനും സഹായിക്കുന്ന അനൗപചാരിക ഒത്തുചേരലുകളാണ് പാട്ടുകൂട്ടങ്ങൾ. കാരംസ് ചെസ്സ് പോലെയുള്ള കളികൾ, പാട്ട് ക്ലാസ്സുകൾ, ക്വിസ് മത്സരം, സിനിമ പ്രദർശനം മറ്റ് പ്രവർത്തനങ്ങളും പാട്ടുകൂട്ടം പരിപാടികളുടെ ഭാഗമായ് നടക്കും.
-------------------aud--------------------------------
ഇതുവരെ ബെൽഫാസ്‌റ്റ്, ഗ്ലാസ്‌ഗോ, മാഞ്ചസ്‌റ്റർ പാട്ടുകൂട്ടങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. നവംബർ ഒന്നിന് ബെൽഫാസ്റ്റിലും നവംബർ മുന്നിന് ഗ്ലാസ്‌ഗോവിലും നവംബർ 16ന് മാഞ്ചസ്റ്ററിലുമാണ് പാട്ടുകൂട്ടങ്ങൾ നടക്കുന്നത്. എഡിൻബറോയിലെ ഹാലോവീൻ സ്പെഷൽ പാട്ടുകുട്ടം കഴിഞ്ഞ ആഴ്ച നടന്നിരുന്നു, ബെൽഫാസ്‌റ്റ് പാട്ടുകുട്ടം കേരളപ്പിറവി ദിനത്തിൽ പ്രത്യേക ചെണ്ടമേളം ക്രമീകരിച്ചിട്ടുണ്ട്. പാട്ടുകുട്ടങ്ങൾക്കൊപ്പം വയനാടിന് വേണ്ടിയുള്ള ബിരിയാണി ചലഞ്ചും നടക്കുന്നു. ഇതിൻ്റെ അവസാന ഘട്ടം ബർമിങ്ഹാമിൽ നവംബർ 10ന് നടക്കും. ഇതുവരെ 25 ലക്ഷം രൂപ യുകെയിൽ നിന്നും കൈരളി യുകെ സമാഹരിച്ചിട്ടുണ്ട്. പാട്ടുകുട്ടങ്ങളും ബിരിയാണി ചലഞ്ചും പങ്കാളിത്തം കൊണ്ട് വിജയിപ്പിക്കുന്നതിന് സഹായിച്ച എല്ലാവർക്കും കൈരളി ദേശീയ കമ്മിറ്റി നന്ദി അറിയിച്ചു.
© Copyright 2024. All Rights Reserved