വത്തിക്കാൻ സിറ്റി ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം മുതൽ
പുതിയ പാപ്പ തിരഞ്ഞെടുക്കപ്പെടുംവരെ ഉപയോഗിക്കാവുന്ന 'സെഡേ വക്കാന്റേ്റെ' പ്രത്യേക സ്റ്റാംപുകൾ വത്തിക്കാൻ പോസ്റ്റ് പുറത്തിറക്കി. വെള്ളിമേഘങ്ങൾക്കിടയിൽ 3 മാലാഖമാർ പാപ്പയുടെ താക്കോലുമായി നിൽക്കുന്ന ചിത്രമാണു സ്റ്റാംപിൽ.
വില 1.25, 1.30, 2.45, 3.20 യൂറോ. ഈ മാസം 7ന് ആരംഭിക്കുന്ന കോൺക്ലേവിൽ പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുംവരെ സ്റ്റാംപുകൾ വത്തിക്കാനിൽ ഉപയോഗിക്കാം. 1929ലാണ് ആദ്യമായി 'സെഡേ വക്കാന്റേ്റെ' സ്റ്റാംപുകൾ പുറത്തിറക്കിയത്. 2012ൽ ബനഡിക്ട് മാർപാപ്പ സ്ഥാനമൊഴിഞ്ഞപ്പോഴും ഇവ പുറത്തിറക്കിയിരുന്നു.
© Copyright 2024. All Rights Reserved