പായൽ കപാഡിയ ഇത്തവണ ജൂറി അംഗമായി കാനിൽ തിരിച്ചെത്തുന്നു. ഈ വർഷത്തെ കാൻ ചലച്ചിത്രമേളയിൽ പാം ഡി ഓർ വിജയിയെ തീരുമാനിക്കുന്ന ജൂറി അംഗങ്ങളിൽ ഹാലെ ബെറി, ജെറമി സ്ട്രോങ്, ഇന്ത്യൻ ചലച്ചിത്ര സംവിധായിക പായൽ കപാഡിയ എന്നിവരും ഉൾപ്പെടും.
-------------------aud--------------------------------
മേയിൽ നടക്കുന്ന 78-ാമത് ഫ്രഞ്ച് മേളയിൽ പ്രസിഡൻറ് ജൂലിയറ്റ് ബിനോച്ചെക്കൊപ്പം പങ്കെടുക്കുന്ന എട്ട് ജൂറി അംഗങ്ങളുടെ പേരുകളാണ് ഫെസ്റ്റിവൽ സംഘാടകർ പ്രഖ്യാപിച്ചത്. മെയ് 13 മുതൽ 24 വരെയാണ് കാൻ ചലച്ചിത്രമേള നടക്കുന്നത്. വെസ് ആൻഡേഴ്‌സൻറെ ദി ഫീനിഷ്യൻ സ്കീം, അരി ആസ്റ്ററിൻറെ എഡിംഗ്ടൺ, ജോക്കിം ട്രയറിൻറെ സെൻറിമെൻറൽ വാല്യു, കെല്ലി റീച്ചാർട്ടിൻറെ ദി മാസ്റ്റർമൈൻഡ്, റിച്ചാർഡ് ലിങ്ക്ലേറ്ററുടെ നൂവെല്ലെ വേഗ്, ലിൻ റാംസെയുടെ ഡൈ, മൈ ലവ് എന്നീ ചിത്രങ്ങളാണ് പാം ഡി ഓറിനായി മത്സരിക്കുന്നത്.
© Copyright 2025. All Rights Reserved