പാരിസ് പാരാലിംപിക്സിൽ ഇന്ത്യയുടെ മെഡൽ കൊയ്ത്തിൽ സർവകാല റെക്കോർഡിട്ട് ഇന്ത്യ. പുരുഷ ജാവലിൻ ത്രോയിലും ഹൈ ജംപിലും ഇരട്ട മെഡലുകൾ നേടിയ ഇന്ത്യ 20 മെഡലുകളുമായി ടോക്കിയോ പാരാലിംപിക്സിൽ നേടിയ 19 മെഡലുകളുടെ റെക്കോർഡ് മറികടന്നു. ജാവലിൻ ത്രോയിൽ അജീത്ത് സിംഗ് വെള്ളിയും സുന്ദർ സിംഗിന് വെങ്കലവും നേടിയപ്പോൾ ഹൈ ജംപിൽ ഇന്ത്യയുടെ ശരത് കുമാർ വെളളിയും മാരിയപ്പൻ തങ്കവേലു വെങ്കലവും സ്വന്തമാക്കി.
-------------------aud------------------------------
വനിതകളുടെ 400 മീറ്ററിൽ ദീപ്തി ജീവൻജിയും ഇന്നലെ വെങ്കല മെഡൽ കരസ്ഥമാക്കി. 55.82 സെക്കൻഡിലാണ് ദീപ്തി 400 മീറ്റർ ഫിനിഷ് ചെയ്തത്. യുക്രെയ്ൻ, തുർക്കി താരങ്ങൾക്കാണ് ഈ ഇനത്തിൽ സ്വർണവും വെള്ളിയും. ഇന്ത്യക്ക് ഇന്നും വിവിധ ഇനങ്ങളിൽ മെഡൽ മത്സരങ്ങളുണ്ട്. ആറാം ദിനം രണ്ട് വെള്ളിയും മൂന്ന് വെങ്കലവും അടക്കം അഞ്ച് മെഡലുകൾ നേടിയ ഇന്ത്യ പാരീസിൽ മൂന്ന് സ്വർണമുൾപ്പടെ 20 മെഡലുമായി മെഡൽ പട്ടികയിൽ 17ാം സ്ഥാനത്തേക്ക് ഉയർന്നു. മൂന്ന് സ്വർണം ഏഴ് വെള്ളി 10 വെങ്കലവുമാണ് പാരീസിൽ ഇതുവരെ ഇന്ത്യയുടെ നേട്ടം.ചൈനയും ബ്രിട്ടനും അമേരിക്കയുമാണ് മെഡൽപ്പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. ഇന്ത്യക്ക് ഇന്നും വിവിധ ഇനങ്ങളിൽ മെഡൽ മത്സരങ്ങളുണ്ട്. പാരാലിംപിക്സ് ഷൂട്ടിംഗിൽ രണ്ടാം മെഡൽ ലക്ഷ്യം വെച്ച ഇന്ത്യയുടെ ആവണി ലേഖറക്ക് ഇന്നലെ നിരാശപ്പെടേണ്ടിവന്നിരുന്നു. വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ അഞ്ചാം സ്ഥാനത്താണ് ആവണി ഫിനിഷ് ചെയ്തത്. കഴിഞ്ഞ ദിവസം 10 മീറ്റർ എയർ റൈഫിളിൽ സ്വർണം നേടിയ ആവണി തുടർച്ചയായ രണ്ട് പാരാലിംപിക്സുകളിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായിരുന്നു. വനിതാ ഷോട്ട് പുട്ടിൽ ഇന്ത്യയുടെ ഭാഗ്യശ്രീ ജാഥവ് അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്ത്.
© Copyright 2023. All Rights Reserved