ഈ വർഷം നടത്തുന്ന പരീക്ഷണം വിജയകരമായാൽ ബ്രിട്ടനിലേക്ക് വരുന്നവർക്ക് അതിർത്തിയിൽ പാസ്സ്പോർട്ട് കാണിക്കേണ്ടതായി വരില്ല. ബ്രിട്ടനിലേക്ക് വരുന്നവർക്കായി ഏറ്റവും ആധുനികമായ ഫേഷ്യൽ റെക്കഗ്‌നിഷൻ സാങ്കേതിക വിദ്യ വിമാനത്താവളങ്ങളിൽ ഉപയോഗിക്കുമെന്നാണ് യു കെ ബോർഡർ ഫോഴ്സ് ഡയറക്ടർ ജനറൽ ഫിൽ ഡഗ്ലസ് പറഞ്ഞത്. നിലവിൽ ഉള്ളതിനേക്കാൾ സുഗമമായ രീതിയിൽ ഫേഷ്യൽ റെക്കഗ്‌നിഷൻ ഉപയോഗിക്കുന്ന ഒരു ഇന്റലിജന്റ് ബോർഡർ എന്നതാണ് ലക്ഷ്യം എന്നും അതിർത്തി സേന മേധാവി അറിയിച്ചു.
ദുബായ് പോലെ ഏറ്റവും വികസിതമായ ബോർഡർ സൗകര്യങ്ങൾ ഉള്ള രാജ്യങ്ങൾക്ക് ഒപ്പം ഈ പുതിയ സാങ്കേതിക വിദ്യ ബ്രിട്ടനെയും എത്തിക്കും എന്നാണ് അധികൃതർ വിശ്വസിക്കുന്നത്. 50 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരുടെ കാര്യത്തിലാണ് ദുബായ് ഫേസ് റെക്കഗ്‌നിഷൻ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. വെറും 5 സെക്കന്റുകൾ കൊണ്ടു തന്നെയാത്രക്കാർക്ക് ഇമിഗ്രേഷൻ പ്രക്രിയകൾ പൂർത്തിയാക്കുവാൻ ഈ സംവിധാനം സഹായിക്കുന്നുണ്ട് എന്നാണ് ദുബായ് അവകാശപ്പെടുന്നത്. നിലവിലെ സംവിധാനത്തിൽ വന്ന ചില പിഴവുകൾ കാരണം അടുത്ത കാലത്ത് ബ്രിട്ടീഷ് ബോർഡറുകളിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. പതിനായിരക്കണക്കിന് യാത്രക്കാർക്ക് വിവിധ വിമാനത്താവളങ്ങളിൽ നാല് മണിക്കൂർ വരെ ക്യു നിൽക്കേണ്ടതായും വന്നിരുന്നു. 2023 മേയ് ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ ഒരു സിസ്റ്റം അപ്ഗ്രേഡിൽ പിഴവ് സംഭവിച്ചപ്പോഴായിരുന്നു ഇത് സംഭവിച്ചത്. അതേസമയം, അടുത്തിടെ നടത്തിയ ആസ്ട്രേലിയൻ സന്ദർശനത്തിൽ താൻ അടുത്ത തലമുറ ഈ-ഗെയ്റ്റ് സാങ്കേതിക വിദ്യ കണ്ടു എന്നും ഏറെ ഇഷ്ടമായി എന്നും ഡഗ്ലസ്സ് പറഞ്ഞു. യൂറോപ്യൻ പൗരന്മാർ ഉൾപ്പടെ, ഹ്രസ്വകാല താമസത്തിന് വിസ ഇല്ലാതെ ബ്രിട്ടനിലെത്തുന്ന എല്ലാ യാത്രക്കാരുടെ കാര്യത്തിലും ഇ ടി എ ഉപയോഗിക്കുവാനാണ് ഹോം ഓഫീസ് അധികൃതർ ഉദ്ദേശിക്കുന്നത്. ഈ സിസ്റ്റം ഉപയോഗിക്കുക വഴി യാത്രക്കാരുടെ നിരവധി വിവരങ്ങൾ ലഭ്യമാകും. അവർ ഇതിന് മുൻപ് യു കെ സന്ദർശിച്ചവരാണോ എന്ന കാര്യവും അറിയാൻ കഴിയുമെന്നും ഡഗ്ലസ്സ് പറഞ്ഞു. ബ്രിട്ടന്റെ സുരക്ഷയുമായി ബാധിക്കുന്ന എന്തെങ്കിലും കേസുകൾ അവരുടെ പേരിലുണ്ടൊ എന്നതടക്കമുള്ള വിവരങ്ങൾ ഒരൊറ്റ നിമിഷം കൊണ്ട് അറിയുവാൻ കഴിയും. അതിനിടയിൽ, കു്യൂടിയേറ്റ രേഖകളിലെ വലിയൊരു ലൂപ്ഫോൾ അടയ്ക്കുന്നതിനുള്ള ശ്രമത്തിലാണ് അധികൃതർ ഇപ്പോൾ. ഒരു ഡോക്ടറുടെ കുറിപ്പ് കൊണ്ട് മാത്രം ഔദ്യോഗിക രേഖകളിൽ ലിംഗഭേദം എളുപ്പത്തിൽ വരുത്താവുന്ന നിയമത്തിലെ പഴുത് അടയ്ക്കാനാണ് ശ്രമിക്കുന്നത്. ഒരു ജെൻഡർ റെക്കഗ്‌നിഷൻ സർട്ടിഫിക്കറ്റിന് പകരമായി നൂറുകണക്കിന് ആളുകളാണ് എല്ലാ വർഷവും ഈ സംവിധാനം ഉപയോഗിക്കുന്നത്.
© Copyright 2023. All Rights Reserved