പാർട്ടിയെ വഞ്ചിച്ചവരെ വരുന്ന തിരഞ്ഞെടുപ്പിൽ ജനം തൂത്തെറിയും: മുന്നറിയിപ്പുമായി ഉദ്ധവ് താക്കറെ

24/01/24

ബിജെപിക്കും പ്രധാനമന്ത്രി മോദിക്കും ശിവസേന
പിളർത്തിയ ഏക്നാഥ് ഷിൻഡെക്കുമെതിരെ രൂക്ഷവിമർശനവുമായി ഉദ്ധവ് താക്കറെ രംഗത്തെത്തി. പാർട്ടിയെ വഞ്ചിച്ചവരെ അടുത്ത തിരഞ്ഞെടുപ്പിൽ തൂത്തെറിയുമെന്ന് പാർട്ടി സ്‌ഥാപകനായ ബാൽ താക്കറെയുടെ ജന്മവാർഷിക ദിനത്തിൽ നാസിക്കിൽ നടത്തിയ കൂറ്റൻ പാർട്ടി സമ്മേളനത്തിൽ ഉദ്ധവ് പറഞ്ഞു.

ശ്രീരാമൻ ഏതെങ്കിലും ഒരു പാർട്ടിയുടേതല്ല. ബിജെപിയിൽ നിന്നു ശ്രീരാമനെ മുക്‌തനാക്കണം. രാമക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കഴിഞ്ഞു. ഇനി, തൻ്റെ സർക്കാർ 10 വർഷത്തിനിടെ ചെയ്ത കാര്യങ്ങളും ജനക്ഷേമ പ്രവർത്തനങ്ങളും എന്തെന്ന് പ്രധാനമന്ത്രി വിവരിക്കണം. ലോകരാജ്യങ്ങളിൽ കറങ്ങിനടക്കുന്ന പ്രധാനമന്ത്രി തന്റെ ആദ്യത്തെ സർക്കാരിൻ്റെ കാലത്ത് അയോധ്യയിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല.
മോദി പ്രധാനമന്ത്രിയാകാൻ വലിയ തോതിൽ പ്രചാരണവും പ്രവർത്തനവും നടത്തിയിട്ടുള്ള പാർട്ടിയാണ് തൻ്റേത്. ഇപ്പോൾ തനിക്കൊപ്പമുളളവരെ അവർ വേട്ടയാടുന്നു. ജനം ഇതെല്ലാം കാണുന്നുണ്ട്. മൂന്നു പതിറ്റാണ്ടോളം ബിജെപിയുമായി കൈകോർത്തിട്ടും താൻ 'ബിജെപി വാസി' ആയിട്ടില്ലെന്നും പിന്നെ എങ്ങനെയാണ് അടുത്തിടെ സഖ്യത്തിലായ കോൺഗ്രസിന് തന്റെ ആശയങ്ങളെ കീഴ്പ്പെടുത്താൻ കഴിയുകയെന്നും ഉദ്ധവ് ചോദിച്ചു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu