സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് ലേഖനമെഴുതിയതിന്റെ പേരിൽ വിവാദത്തിൽപ്പെട്ട കോൺഗ്രസ് നേതാവ് ശശി തരൂർ എംപിയെ ഫോണിൽ വിളിച്ച് സംസാരിച്ചതായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പറയേണ്ട കാര്യങ്ങൾ തരൂരിനോട് പറഞ്ഞിട്ടുണ്ട്. വ്യക്തിപരമായ എല്ലാ സ്വാതന്ത്ര്യവുമെടുത്ത് നല്ല ഉപദേശം നൽകി. എഐസിസി നിർദേശ പ്രകാരമാണ് തരൂരിനെ ഫോണിൽ ബന്ധപ്പെട്ടതെന്നും സുധാകരൻ കാസർകോട് മാധ്യമങ്ങളോട് പറഞ്ഞു.
© Copyright 2024. All Rights Reserved